നിപ്പ വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉപകരണങ്ങള്‍ അബുദാബിയില്‍ നിന്നെത്തിച്ചു. വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് 1.75 കോടി വിലമതിക്കുന്ന സുരക്ഷാ ഉപകരണങ്ങള്‍ ഇന്നലെ രാത്രിയില്‍ എത്തിച്ചത്. പിപിഇ കിറ്റ്, എന്‍95 മാസ്‌കുകള്‍, ബോഡി ബാഗുകള്‍, ത്രീ ലെയര്‍ മാസ്‌ക്കുകള്‍ എന്നിവയാണ് വിപിഎസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ.ഷംസീര്‍ വയലില്‍ സ്വകാര്യ ജെറ്റ് വവി എത്തിച്ചു നല്‍കിയത്.

കാര്‍ഗോ വഴി അയയ്ക്കുന്നത് കാലതാമസം വരുത്തുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സ്വന്തം വിമാനത്തില്‍ സുരക്ഷാ ഉകരണങ്ങള്‍ എത്തിച്ച് ആരോഗ്യവകുപ്പിനു കൈമാറുകയായിരുന്നു ഷംസീര്‍. ഡോ. ഷംസീറിന്റെ ഉദ്യമം പ്രശംസനീയമാണെന്ന് മന്ത്രി കെ.കെ ശൈലദ പറഞ്ഞു.