നിപ വൈറസ് പ്രതിരോധത്തിന് കേരള സര്‍ക്കാറിന് അമേരിക്കയില്‍ അംഗീകാരം എന്ന തരത്തില്‍ പ്രചരപ്പിക്കപ്പെട്ട വാര്‍ത്ത തെറ്റെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ. അമേരിക്കയിലെ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരവ് സ്വീകരിച്ചു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അതേസമയം അമേരിക്കയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് പോയി സന്ദര്‍ശിക്കുകയും വി.ഐ.പി എന്ന നിലക്ക് മൊമെന്റോ നല്‍കി സ്വീകരിക്കുകയുമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തില്‍ ഹ്യൂമന്‍ വൈറോജി ഇന്‍സ്റ്റിറ്യൂട്ടിന്റെ ഫെയ്‌സ്ബുക്ക് പോസ്്റ്റും പുറത്തു വന്നിട്ടുണ്ട്. കേരളത്തില്‍ നിന്നെത്തിയ അതിഥികള്‍ സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തി എന്നാണ് പോസ്റ്റില്‍ പറയുന്നത്.