മന്‍ മേഘാലയ ഗവര്‍ണറും കോണ്‍ഗ്രസ്സ് നേതാവുമായ എം എം ജേകബ് അന്തരിച്ചു. കോട്ടയം പാലായിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് രാമപുരം മുണ്ടയ്ക്കലിലെ സ്വവസതിയില്‍ നിന്ന് രാവിലെ ആസ്പതത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നു തവണ കേന്ദ്ര സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 മുതല്‍ 2007 വരെ മേഘാലയ ഗവര്‍ണറായി സേവനം അനുഷ്ഠിച്ചു. 1982ലും 1988 ലും രാജ്യസഭാംഗമായി. 1986 ല്‍ രാദ്യസഊാ ഉപാധ്യക്ഷനായും സേവനമ അനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിനും രാമപുരം അഗസ്റ്റിന്‍സ് ഫെറോന പള്ളി സെമിത്തേരിയില്‍.