Connect with us

kerala

നിപ: പൂനെയില്‍ നിന്നുമുള്ള മൊബൈല്‍ ലാബ് ടീം മെഡിക്കല്‍ കോളേജിലെത്തി

കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എന്‍.ഐ.വി പൂനെയില്‍ നിന്നുമുള്ള മൊബൈല്‍ ലാബ് ടീം മെഡിക്കല്‍ കോളേജില്‍ എത്തി.

Published

on

കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എന്‍.ഐ.വി പൂനെയില്‍ നിന്നുമുള്ള മൊബൈല്‍ ലാബ് ടീം മെഡിക്കല്‍ കോളേജില്‍ എത്തി. ബി എസ് എല്‍ 3 സൗകര്യങ്ങളോടു കൂടിയ മൊബൈല്‍ ലാബ് ആണ് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്വാബ് പൂനയിലേക്ക് അയക്കാതെ തന്നെ പരിശോധിക്കാനുള്ള സൗകര്യം ഇതോടെ ലഭ്യമാകും. നിപ സമ്പര്‍ക്കത്തിലുള്ളവരുടെ സാമ്പിളുകളാണ് ലാബില്‍ പരിശോധിക്കുന്നത്. ടീമില്‍ ഡോ.റിമ ആര്‍ സഹായി, ഡോ.കണ്ണന്‍ ശബരിനാഥ്, ഡോ.ദീപക് പാട്ടീല്‍ എന്നീ സയന്റിസ്റ്റുമാരും നാല് ടെക്നീഷന്‍മാരുമാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ഥി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.

Published

on

പാലക്കാട് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് അലനല്ലൂരില്‍ പാലക്കാഴി ചോലാക്കാടന്‍ വീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദില്‍ ( 14) നെയാണ് വൈകിട്ടോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് നാട്ടുകല്‍ പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

Continue Reading

kerala

കൊല്ലത്ത് പൊട്ടിക്കിടന്ന വൈദ്യുതിലൈനില്‍ ചവിട്ടി ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു

പെരുമ്പുഴ സ്വദേശി ഗോപാലകൃഷ്ണ പിള്ള (72) ആണ് മരിച്ചത്.

Published

on

കൊല്ലത്ത് പൊട്ടിക്കിടന്ന വൈദ്യുതിലൈനില്‍ ചവിട്ടി ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. പെരുമ്പുഴ സ്വദേശി ഗോപാലകൃഷ്ണ പിള്ള (72) ആണ് മരിച്ചത്. വീടിന് സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ അശ്വതിക്കും വൈദ്യുതാഘാതമേറ്റു.

Continue Reading

kerala

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ വരെ ലഭിച്ചേക്കും

Published

on

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ വരെ ലഭിച്ചേക്കും.

ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്കന്‍ ഗുജറാത്ത് തീരം, വടക്കുകിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

Trending