പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി ഇന്നലെ വീണ്ടും അധികാരമേറ്റ ജെഡിയു നേതാവ് നിതീഷ്‌കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്നു. 243 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് 122 എംഎല്‍എമാരുടെ പിന്തുണ സ്വന്തമാക്കണം. നിതീഷ്‌കുമാറിന്റെ കൂറുമാറ്റത്തില്‍ രൂപംകൊണ്ട പുതിയ ജെഡിയു-ബിജെപി സഖ്യത്തിന് 132 പേരുടെ പിന്തുണയുണ്ട്. എന്നാല്‍ ജെഡിയുവില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ നിതീഷിന് വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാനാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.