ലണ്ടന്‍: വനിതാ സിംഗിള്‍സില്‍ ഒന്നാം നമ്പര്‍ താരം ആഞ്ചലിക് കെര്‍ബറുടെ തോല്‍വിയാണ് ഏഴാം ദിനത്തില്‍ ശ്രദ്ധേയമായത്. ജര്‍മന്‍ താരമായ കെര്‍ബര്‍ സ്‌പെയിനിന്റെ 14-ാം റാങ്കുകാരി ഗബ്രിനെ മുഗുരുസയോടാണ് തോല്‍വിയറിഞ്ഞത്. മൂന്നു സെറ്റ് നീണ്ട മത്സരത്തിന്റെ സ്‌കോര്‍ 4-6, 6-4, 6-4. രണ്ടാം റാങ്കുകാരി സിമോണ ഹാലപ് (റൊമാനിയ) ബള്‍ഗേറിയയുടെ വിക്ടോറിയ അസരങ്കയെ 7-6 (3), 6-2 ന് വീഴ്ത്തി. അമേരിക്കന്‍ താരം വീനസ് വില്യംസ് ക്രൊയേഷ്യയുടെ അന കൊന്യുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ (സ്‌കോര്‍: 6-3, 6-2) മൂന്നു സെറ്റ് നീണ്ട വാശിപ്പോരില്‍ ബ്രിട്ടന്റെ ജൊഹാന കോണ്ട ഫ്രാന്‍സിന്റെ കരോലിന്‍ ഗാര്‍സ്യയെ 7-6(3) 4-6 6-4 നു വീഴ്ത്തി. മറ്റൊരു മൂന്നു സെറ്റ് മത്സരത്തില്‍ സ്‌പെയിനിന്റെ ഗബ്രിനെ മുഗുരുസ ജയിച്ചു.