Connect with us

kerala

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി.

Published

on

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല. ഈ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു. നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി. സംസ്ഥാനത്ത് ഇന്ന് 499 പേര്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

മക്കരപ്പറമ്പ് കൂട്ടിലങ്ങാടി മങ്കട കുറുവ പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണ്‍ ഒഴിവാക്കി. സംസ്ഥാനത്ത് 499 പേരാണ് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. മലപ്പുറത്ത് 23 പേരും പാലക്കാട് 178 പേരും എറണാകുളം രണ്ടുപേരും കോഴിക്കോട് 116 പേരും സമ്പര്‍ക്ക പട്ടികയില്‍ ഉണ്ട്. മലപ്പുറത്ത് 11 പേര്‍ ചികിത്സയില്‍. രണ്ടുപേര്‍ ഐസിയുവിലാണ് . ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് 29 പേര്‍ ഹൈസറ്റ് റിസ്‌കിലും 117 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തില്‍ തുടരുന്നു.

kerala

പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം; കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് പൊലീസ്

കാട്ടാന ആക്രണത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു ഫൊറന്‍സിക് സര്‍ജന്‍ പറഞ്ഞത്.

Published

on

ഇടുക്കി പീരുമേട്ടില്‍ ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് പൊലീസ്. കാട്ടാന ആക്രണത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു ഫൊറന്‍സിക് സര്‍ജന്‍ പറഞ്ഞത്. എന്നാല്‍ ശരീരത്തിലെ പരിക്കുകള്‍ കാട്ടാനയുടെ ആക്രമണത്തിലുണ്ടായതാണെന്ന് പൊലീസ് പറഞ്ഞു. റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.

സീതയുടേത് കൊലപാതകമാണെന്ന് ഫോറന്‍സിക് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നല്‍കിയതാണ് സംശയങ്ങള്‍ക്ക് കാരണമായത്. മൃതദേഹത്തിലുണ്ടായ പരിക്കുകളെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാട്ടാനയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. അടുത്തയാഴ്ച തന്നെ പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

Continue Reading

kerala

അടൂരില്‍ പിതാവിനെ നേരെ മകന്റെയും ഭാര്യയുടെയും ക്രൂരമര്‍ദനം

അടൂര്‍ സ്വദേശി തങ്കപ്പനെയാണ് ഇളയ മകന്‍ സിജുവും, ഭാര്യ സൗമ്യയും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

Published

on

പത്തനംതിട്ട അടൂരില്‍ പിതാവിനെ മകനും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. അടൂര്‍ സ്വദേശി തങ്കപ്പനെയാണ് ഇളയ മകന്‍ സിജുവും, ഭാര്യ സൗമ്യയും ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഇരുവരും പിതാവിനെ വീട് കയറി അക്രമിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. മകന്‍ പൈപ്പ് കൊണ്ടും മകന്റ ഭാര്യ വടികൊണ്ടും തങ്കപ്പനെ അടിച്ചുവീഴ്ത്തുകയായിരുന്നു. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍ക്കാരാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പോലീസ് എത്തി സ്വമേധയാണ് കേസെടുക്കുകയായിരുന്നു.

Continue Reading

kerala

വി.എസിനെതിരെ അധിക്ഷേപ പരാമര്‍ശം; നടന്‍ വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

രാഷ്ട്രപിതാവ് മഹാത്മഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, അന്തരിച്ച മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി, മുന്‍ എം.പി ജോര്‍ജ് ഈഡന്‍ അടക്കമുള്ളവരെ കുറിച്ചും വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു.

Published

on

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ല പ്രസിഡന്റ് സിജോ ജോസഫ് ആണ് പരാതി നല്‍കിയത്.

രാഷ്ട്രപിതാവ് മഹാത്മഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, അന്തരിച്ച മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി, മുന്‍ എം.പി ജോര്‍ജ് ഈഡന്‍ അടക്കമുള്ളവരെ കുറിച്ചും വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു.

അണികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നത് നഗരത്തിലെ ക്രമസമാധാനം തകര്‍ക്കുന്നതിന് സാധ്യതയുണ്ടെന്നും ആരുടെയും മനഃസാക്ഷിയെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റെന്നും പരാതിയില്‍ പറയുന്നു.

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം സംസ്‌കരിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കില്‍ അധിക്ഷേപ പോസ്റ്റുമായി വിനായകന്‍ രംഗത്തെത്തിയത്. എന്റെ അച്ഛനും ചത്തു, വി.എസും ചത്തു എന്ന് വിനായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കൂടാതെ, ഗാന്ധിയും നെഹ്‌റുവും ഇന്ദിരയും രാജീവും കരുണാകരനും ചത്തുവെന്ന് പോസ്റ്റിട്ട വിനായകന്‍, ഹൈബിയുടെ തന്ത ജോര്‍ജ് ഈഡന്‍ ചത്തുവെന്നും നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തുവെന്നും എഫ്.ബി പോസ്റ്റില്‍ കുറിച്ചു.

Continue Reading

Trending