Video Stories
ബാറുകളിലേക്ക് ‘വളഞ്ഞവഴി’; പുലിവാല് പിടിച്ച് എക്സൈസ്

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യവില്പനക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി മറികടക്കാന്‍ ബാറുടമകള്‍ ‘വളഞ്ഞവഴി’തേടിയതോടെ എക്സൈസ് ഉദ്യോഗസ്ഥര്‍ പുലിവാല് പിടിച്ചു. ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യവില്പന നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവു മറികടക്കാനാണ് പാതയോരത്തെ മദ്യശാലകളുടെ ഗേറ്റുകള്‍ മാറ്റി പുറകുവശത്തു സ്ഥാപിച്ചും വഴി വലുതാക്കിയും ഗേറ്റുകള്‍ കെട്ടിയടച്ചും ബാറുടമകള്‍ പുതിയ വഴി തീര്‍ത്തത്. പുതിയ വഴിക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യവുമായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ മറ്റു ജോലികള്‍ മാറ്റിവച്ച് വഴിയളക്കലില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസ്ഥയിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍.
മദ്യശാലയിലേക്കുള്ള പുതിയ വഴിക്ക് അനുമതി നല്‍കണമെന്ന ആവശ്യവുമായി 240 പേര് എക്സൈസ് വകുപ്പിനെ സമീപിച്ചതായാണ് വകുപ്പിന്റെ പ്രാഥമിക കണക്ക്. എക്സൈസിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ നാലും അഞ്ചും തവണ വഴിമാറ്റി പണിതവരും കൂട്ടത്തിലുണ്ട്. പരിശോധനകള്‍ക്കുശേഷം പലരുടേയും ആവശ്യം എക്സൈസ് വകുപ്പ് തള്ളി. എന്നാല്‍, പുതിയ വഴികള്‍ കണ്ടെത്തി ഉടമകള്‍ വീണ്ടുമെത്തുകയാണ്. ദേശീയ, സംസ്ഥാന പാതകള്‍ക്ക് അരികിലുള്ള ഗേറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നത് ഇടവഴികളിലേക്കാണെങ്കില്‍, ദൂരപരിധിപാലിക്കുന്ന അത്തരം മദ്യശാലകള്‍ക്ക് അനുമതി നല്‍കാറുണ്ടെന്ന് എക്സൈസ് വ്യക്തമാക്കുന്നു.
മദ്യശാല സ്ഥിതിചെയ്യുന്ന വസ്തുവിനുള്ളില്‍ വളഞ്ഞവഴികള്‍ തീര്‍ക്കുന്നവര്‍ക്ക് അനുവാദം നല്കാന് കഴിയില്ലെന്നും നിയമപരമായി അതു നിലനില്‍ക്കില്ലെന്നും എക്സൈസ് അധികൃതര്‍ പറയുന്നു. എന്നാല്‍, നിലനില്‍പ്പിന്റെ പോരാട്ടമാണിതെന്നാണ് ബാറുടമകളുടെ വാദം. ബാറുകള്‍ നവീകരിക്കുന്നതിനായി വായ്പയെടുത്ത പലരും പ്രതിസന്ധിയിലാണ്. ബാറുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ഈ വ്യവസായം തകരുമെന്നും അവര്‍ വ്യക്തമാക്കുന്നു.
ക്ഷേത്രം, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ കോളനി എന്നിവക്ക് 200 മീറ്റര്‍ ചുറ്റളവില്‍ (ഗേറ്റില്‍നിന്ന് ഗേറ്റിലേക്ക്) മദ്യശാലകള്‍ പാടില്ലെന്നും 400 മീറ്റര്‍ ചുറ്റളവില്‍ കള്ളുഷാപ്പുകള്‍ പാടില്ലെന്നുമായിരുന്നു നിയമം. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15നാണ് ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യവില്പനശാലകളും മദ്യവില്പന കേന്ദ്രങ്ങളുടെ പരസ്യങ്ങളും നിരോധിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
-
kerala3 days ago
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി
-
india3 days ago
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
-
tech3 days ago
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു