Connect with us

india

ഒബിസി മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ല; വനിതാ സംവരണ ബില്ലിനെ എതിര്‍ത്ത് അസദുദ്ദീന്‍ ഉവൈസി

ബില്ലില്‍ ഒബിസി മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉവൈസി എതിര്‍ത്തത്.

Published

on

ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെതിരെ ഹൈദരാബാദ് എം.പിയും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡന്റുമായ അസദുദ്ദീന്‍ ഉവൈസി. ബില്ലില്‍ ഒബിസി മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉവൈസി എതിര്‍ത്തത്.

‘നിങ്ങള്‍ ആര്‍ക്കാണ് സംവരണം നല്‍കുന്നത്?. പ്രാതിനിധ്യം തീരെ കുറഞ്ഞവര്‍ക്കാണ് സംവരണം നല്‍കേണ്ടത്. മുസ്‌ലിം, ഒബിസി സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ക്വാട്ട ഇല്ല എന്നതാണ് ഈ ബില്ലിലെ പ്രധാന പ്രശ്‌നം. അതുകൊണ്ട് ഈ ബില്ലിനെ എതിര്‍ക്കുന്നു’ ഉവൈസി പറഞ്ഞു.

‘നിങ്ങള്‍ ഒരു നിയമം ഉണ്ടാക്കുകയാണ്. അതുവഴി ഇതുവരെ പ്രാതിനിധ്യം കുറവുള്ള ആളുകള്‍ക്ക് പ്രാതിനിധ്യം ലഭിക്കും. രാജ്യത്ത് ഇതുവരെ 17 ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. 8,990 എംപിമാര്‍ തെരഞ്ഞെടുക്കപ്പെട്ടു, അതില്‍ 520 എംപിമാര്‍ മാത്രമാണ് മുസ്‌ലിംകള്‍’.

‘ഇവരില്‍ വിരലിലെണ്ണാവുന്ന സ്ത്രീകളെ പോലും കണ്ടില്ല. അപ്പോള്‍ ശരിയായ പ്രാതിനിധ്യം എവിടെ?. മുസ്‌ലിം, ഒബിസി സ്ത്രീകള്‍ക്ക് ക്വാട്ട ഇല്ല എന്നതാണ് ബില്ലിന്റെ പ്രധാന പോരായ്മ’ ഉവൈസി പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാളാണ് 128ാം ഭരണഘടനാ ഭേദഗതിയായി ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. നാരി ശക്തി വന്ദന്‍ എന്ന പേരിലാണ് വനിതാ സംവരണ ബില്‍ അറിയപ്പെടുക.

പുതിയ വനിതാ സംവരണ ബില്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടപ്പാകില്ല. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമായിരിക്കും വനിതാ സംവരണം നടപ്പാക്കുകയെന്ന വ്യവസ്ഥ ബില്ലിലുണ്ട്. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് പുതിയ ബില്‍.വനിതാ സംവരണം നടപ്പാകുന്നതോടെ ലോക്‌സഭയിലെയും നിയമസഭകളിലെയും വനിതകളുടെ എണ്ണം വര്‍ധിക്കും. കേരള നിയമസഭയില്‍ വനിതകളുടെ എണ്ണം 46 ആയി ഉയരും. ഇപ്പോള്‍ 11 വനിതാ അംഗങ്ങള്‍ മാത്രമാണ് നിയമസഭയില്‍ ഉള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

രക്ഷകനായി വീണ്ടും ലൂണ; ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം വിജയം

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്

Published

on

കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സിയെ തകര്‍ത്തു വിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 74ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയ ഗോള്‍ നേടിയത്.

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനായി 12ാം ഗോള്‍ നേടിയ ലൂണയാണ് കളിയിലെ താരം.

ആദ്യ പകുതിയിലടക്കം നിരവധി അവസരങ്ങള്‍ ഇരുടീമിനും ലഭിച്ചെങ്കിലും ഒന്നും ഗോള്‍ വലക്കടത്താന്‍ സാധിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ മിന്നും സേവുകള്‍ ബ്ലാസ്‌റ്റേഴ്‌സിന് മുതല്‍ക്കൂട്ടായി. രണ്ട് കളിയില്‍ 6 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ രണ്ടാമതാണ്.

Continue Reading

crime

രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; ബി.ജെ.പി പ്രവര്‍ത്തകന്‍ ‘സങ്കി പ്രിന്‍സ്’ അറസ്റ്റില്‍

ആഗസ്റ്റ് 10ന് പ്രവിന്‍രാജ് ‘സങ്കി പ്രിന്‍സ്’ എന്ന സമൂഹമാധ്യമ അക്കൗണ്ട് വഴി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിഡിയോ പങ്കുവെച്ചുകൊണ്ട് അപകീര്‍ത്തി പരാമര്‍ശം നടത്തിയിരിന്നു.

Published

on

തമിഴ്‌നാട്ടില്‍ സമൂഹമാധ്യമത്തിലൂടെ രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബി.ജെ.പി യുവജന വിഭാഗത്തിന്റെ സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജായ പ്രവിന്‍ രാജിനെയാണ് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 10ന് പ്രവിന്‍രാജ് ‘സങ്കി പ്രിന്‍സ്’ എന്ന സമൂഹമാധ്യമ അക്കൗണ്ട് വഴി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിഡിയോ പങ്കുവെച്ചുകൊണ്ട് അപകീര്‍ത്തി പരാമര്‍ശം നടത്തിയിരിന്നു. സത്യസന്ധനല്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുലെന്നും പ്രവിന്‍രാജ് ആരോപിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് പൊലീസ് പ്രവിന്‍രാജിന്റെ വീട്ടിലെത്തിയത്. പ്രാഥമിക അന്വേഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.കരൂര്‍ കോണ്‍ഗ്രസ് കമിറ്റി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പൊലീസ് തന്റെ വസതിയില്‍ അതിക്രമിച്ച് കടന്നെന്നും ഐ.ഡി കാര്‍ഡ് കാണിക്കാന്‍ വിസമ്മതിച്ചെന്നും പ്രവിന്‍രാജ് ആരോപിച്ചു.

അതേസമയം, കരൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ജ്യോതിമണി പ്രവിന്‍രാജിന്റെ പോസ്റ്റിനെ അപലപിക്കുകയും തന്റെ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.

Continue Reading

india

മെയ്‌തെയ് വിദ്യാര്‍ഥികളുടെ കൊലപാതകം; ആറുപേര്‍ അറസ്റ്റില്‍

മെയ്‌തെയ് വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് അറസ്റ്റ്.

Published

on

മണിപ്പൂരില്‍ മെയ്‌തെയ് വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ 6 പേര്‍ അറസ്റ്റില്‍. 4 സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. മെയ്‌തെയ് വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് അറസ്റ്റ്. അന്വേഷസംഘം കസ്റ്റഡിയിലെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികളുമുണ്ട്. 2സ്ത്രീകളും 2 പുരുഷന്‍മാരും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി.

ഇംഫാലില്‍ നിന്ന് 51 കിലോ മീറ്റര്‍ അകലെയുള്ള ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അറസ്റ്റിലായവരെ അസമിലെ ഗുവാഹത്തിലേക്ക് കൊണ്ട് പോയി. അറസ്റ്റിന് പിന്നാലെ വിമാനത്താവളത്തിന് സമീപം പ്രതിഷേധം അരങ്ങേറി. കഴിഞ്ഞയാഴ്ച ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെയാണ് മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അറസ്റ്റ് വൈകിയതില്‍ പ്രതിഷേധം മെയ് തെയ് വിഭാഗങ്ങള്‍ കടുപ്പിച്ചിരുന്നു.

അതിനിടെ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ വിദേശ ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തയാളെ ഡല്‍ഹി പട്യാല ഹൗസ് കോടതി 2 ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. മ്യാന്‍മറും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളാണ് മണിപ്പൂരിലെ സംഘര്‍ഷത്തിന് പിന്നില്‍ എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

Continue Reading

Trending