Connect with us

india

തിരുമലക്ഷേത്രത്തിൽ ഹിന്ദു ജീവനക്കാർ മതിയെന്ന് ദേവസ്ഥാനം, വഖഫ് ബോർഡിൽ അമുസ്‌ലിംകൾ വേണമെന്നാണ് കേന്ദ്ര നിലപാട്; വിമർശനവുമായി അസദുദ്ദീൻ ഉവൈസി

തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ (ടിടിഡി) പുതിയ ചെയർമാനായ ബി.ആർ നായിഡുവിന്റെ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് മോദി സർക്കാരിന്റെ ഇരട്ടത്താപ്പിനെ ഉവൈസി പരിഹസിച്ചത്.

Published

on

തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ജീവനക്കാരായി ഹിന്ദുക്കൾക്ക് മാത്രം മതിയെന്ന് ദേവസ്ഥാനം ചെയർമാൻ പ്രഖ്യാപിക്കുമ്പോൾ വഖഫ് ബോർഡിൽ കേന്ദ്ര സർക്കാർ അമുസ്‌ലിംകളെ ഉൾപ്പെടുത്താൻ ​ശ്രമിക്കുകയാണെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി.

തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ (ടിടിഡി) പുതിയ ചെയർമാനായ ബി.ആർ നായിഡുവിന്റെ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് മോദി സർക്കാരിന്റെ ഇരട്ടത്താപ്പിനെ ഉവൈസി പരിഹസിച്ചത്.

‘തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ പറയുന്നത് ഹിന്ദുക്കൾ മാത്രമേ തിരുമലയിൽ ജോലി ചെയ്യാവൂ എന്നാണ്. എന്നാൽ വഖഫ് ബോർഡുകളിലും വഖഫ് കൗൺസിലിലും മുസ്‌ലിംകളല്ലാത്തവർ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് മോദി സർക്കാർ ആഗ്രഹിക്കുന്നു. മിക്ക ഹിന്ദു എൻഡോവ്‌മെന്റ് നിയമങ്ങളും ഹിന്ദുക്കൾ മാത്രമേ അതിൽ അംഗങ്ങളാകൂ എന്ന് ശഠിക്കുന്നു’​വെന്നായിരുന്നു എക്സിലെഴുതിയ പോസ്റ്റിൽ ഉവൈസി ഉന്നയിച്ചത്.

വെങ്കിടേശ്വര ഭഗവാന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിലെ എല്ലാ ജീവനക്കാരും ഹിന്ദുക്കളായിരിക്കണമെന്നായിരുന്നു തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടിടിഡി) പുതിയ ചെയർമാനായ ബി.ആർ നായിഡുവിന്റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ഉവൈസി മോദിസർക്കാരിന്റെ വഖഫ് ബില്ലിലെ നിലപാട് ചൂണ്ടിക്കാട്ടി വിമർശനവുമായി രംഗത്തെത്തിയത്.

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്നതാണ് മോദി സർക്കാരിന്റെ വഖഫ് ഭേദഗതി ബില്‍. വഖഫ് ബോർഡിൽ അമുസ്‍ലിംകളെ അംഗങ്ങള്‍ ആക്കണമെന്നതുള്‍പ്പെടെ 40ഓളം ഭേദഗതികള്‍ ആണ് ബില്ലിലുള്ളത്.

india

രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു; പൈലറ്റ് മരിച്ചതായി സൂചന

ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം.

Published

on

രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണ് അപകടം. സംഭവത്തില്‍ പൈലറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം. വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് തകര്‍ന്നുവീണതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. അപകട കാരണം വ്യക്തമല്ല.

Continue Reading

india

പറന്നുയര്‍ന്നതിന് പിന്നാലെ പക്ഷിയിടിച്ചു; അടിയന്തരമായി തിരിച്ചിറക്കി ഇന്‍ഡിഗോ വിമാനം

രാവിലെ 8.42 ന് പറ്റ്‌നയില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

Published

on

പറന്നുയര്‍ന്നതിന് പിന്നാലെ ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ 8.42 ന് പറ്റ്‌നയില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് പറ്റ്‌നയിലെ ജയ് പ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കുകയായിരുന്നു.

പറ്റ്‌ന വിമാനത്താവളത്തില്‍ നടത്തിയ പ്രഥമിക പരിശോധനയില്‍ റണ്‍വേയില്‍ ഒരു ചത്ത പക്ഷിയെ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്.’ഒരു എഞ്ചിനിലെ വൈബ്രേഷന്‍ കാരണം വിമാനം പറ്റ്‌നയിലേക്ക് തിരികെ വരാന്‍ നിര്‍ദേശിച്ചിതായി അപ്രോച്ച് കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് സന്ദേശം ലഭിച്ചു. വിമാനം റണ്‍വേ 7 ല്‍ 0903 ഐഎസ്ടി ന് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്,’ എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ക്ക് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു.

Continue Reading

india

അഹമ്മദാബാദ് വിമാനാദുരന്തം; 19 മൃതദേഹങ്ങള്‍ സംസ്‌കരിച്ച് ഗുജറാത്ത് സര്‍ക്കാര്‍

ഇതിനു ശേഷം തിരിച്ചറിഞ്ഞതോ കണ്ടെത്തിയതോ ആയ മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്.

Published

on

അഹമ്മദാബാദ് വിമാനാദുരന്തം നടന്ന് 26 ദിവസങ്ങള്‍ക്ക് ശേഷം മരിച്ചവരുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളുടെ അന്തിമ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടത്തി. മൃതദേഹത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കുടുംബത്തിന് കൈമാറിയിരുന്നു. ഇതിനു ശേഷം തിരിച്ചറിഞ്ഞതോ കണ്ടെത്തിയതോ ആയ മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്.

അപകടത്തില്‍ മരിച്ച 260 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കുടുംബങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇതിന് ശേഷവും ആകെ 26 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പ്രാഥമികമായി മൃതദേഹം ഏറ്റുവാങ്ങിയ ശേഷം രണ്ടാമത്തെ തവണ 7 കുടുംബങ്ങള്‍ മാത്രമാണ് മൃതദേഹ ഭാഗങ്ങള്‍ ഏറ്റുവാങ്ങിയത്. ബാക്കിയുള്ള 19 മൃതദേഹ ഭാഗങ്ങള്‍ സംസ്‌കരിക്കാന്‍ പ്രോട്ടോകോള്‍ അനുസരിച്ച് കുടുംബങ്ങള്‍ അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിന് അനുമതി നല്‍കി.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ തന്നെ കൂടുതല്‍ മൃതദേഹം ഭാഗങ്ങള്‍ ഭാവിയില്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് ബന്ധുക്കളെ വിവരം അറിയിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തില്‍ കുടുംബത്തിന് മൃതദേഹങ്ങള്‍ കൈമാറിയതിന് ശേഷവും 26 മൃതദേഹങ്ങള്‍ കണ്ടെത്തി.

Continue Reading

Trending