Connect with us

News

ബാഴ്സയിലേക്കും അല്‍ ഹിലാലിലേക്കുമില്ല; മെസി ഇന്റര്‍ മിയാമിയില്‍, റിപ്പോര്‍ട്ട്

മെസി അമേരിക്കയിലെ ഇന്റര്‍ മിയാമിയിലേക്കെന്നാണ്.

Published

on

പാരീസ്: ശരിക്കുമൊരു ഫാമിലി മാനാണ് ലിയോ മെസി. ഒഴിവുവേളകളിലെല്ലാം ഭാര്യ അന്റോനെല്ലക്കും മൂന്ന് മക്കള്‍ക്കുമൊപ്പവും സമയം ചെലവിടുന്ന താരം. ബാര്‍സിലോണ വിട്ട് പാരീസിലേക്ക് പോയപ്പോള്‍ മെസിയുടെ വേദന കുടുംബമായിരുന്നു. മക്കളെല്ലാം പഠിച്ചിരുന്നത് ബാര്‍സയില്‍. ഭാര്യക്കും പ്രിയങ്കരം സ്പാനിഷ് നഗരം തന്നെ.

പാരീസില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി മെസിയും ഫാമിലിയും മടങ്ങിയത് ബാര്‍സയിലേക്ക് തന്നെ. സഊദി ക്ലബായ അല്‍ ഹിലാല്‍ വന്‍ ഓഫറുമായി പിറകിലുണ്ടെങ്കിലും മെസിയുടെ ഭാര്യ നല്‍കുന്ന സൂചന പ്രകാരം സൂപ്പര്‍ താരം നുവോ കാമ്പിലേക്ക് തിരികെ വരാനാണ് വ്യക്തമായ സാധ്യതകളെന്ന് പറഞ്ഞിരുന്നു. കുട്ടികളുടെ പഠനമാണ് കുടുംബത്തിന് പ്രധാനം. പക്ഷേ അവസാനം വാര്‍ത്ത വരുന്നത് മെസി അമേരിക്കയിലെ ഇന്റര്‍ മിയാമിയിലേക്കെന്നാണ്.

india

ഉത്തർപ്രദേശിലെ മഥുരയിൽ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് പാഞ്ഞുകയറി

സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Published

on

ഉത്തര്‍പ്രദേശിലെ മഥുരയില്‍ റെയില്‍വെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി. ഡല്‍ഹിയിലെ ഷക്കൂര്‍ ബസ്തി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വരികയായിരുന്ന ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഇഎംയു) ട്രെയിനാണ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്നലെ രാത്രി 10.49നാണ് സംഭവം. മുഴുവന്‍ യാത്രക്കാരും ഇറങ്ങിയ ശേഷം ട്രെയിന്‍ പെട്ടെന്ന് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്. അപകടം ട്രെയിന്‍ സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു.

Continue Reading

kerala

ഷാരോണ്‍ വധക്കേസ്: പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം; സുപ്രിം കോടതിയെ സമീപിക്കും

ജാമ്യം അനുവദിച്ചതോടെ മകന് നീതി അന്യമായെന്നും മാതാപിതാക്കള്‍ പറഞ്ഞു

Published

on

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം. വിചാരണ വൈകിപ്പിച്ചത് മനഃപൂര്‍വമാണെന്നും മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അറിയിക്കും. ഗ്രീഷ്മയുടെ ജാമ്യത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ അലസതയുണ്ടായി. പൊലീസ് അന്വേഷണം കൃത്യമായി നടത്തി. ഗ്രീഷ്മ ഒളിവില്‍ പോകാന്‍ സാധ്യത കൂടുതലാണ്. കൊലപാതകം ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. ജാമ്യം അനുവദിച്ചതോടെ മകന് നീതി അന്യമായെന്നും മാതാപിതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയില്‍ മോചിതയായത്. റിലീസിംഗ് ഓര്‍ഡറുമായി അഭിഭാഷകന്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തി നടപടി പൂര്‍ത്തിയാക്കുകയായിരുന്നു.

Continue Reading

kerala

പി.എം കിസാന്‍: സെപ്തം. 30 മുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കണം

ആനൂകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

Published

on

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി കര്‍ഷകര്‍ സെപ്തം.30 നു മുമ്പായി താഴെ പറയുന്ന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ആനൂകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസിലെ ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേന ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ കൃഷി വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.

കര്‍ഷകര്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി ക്യാമ്പുകളില്‍ എത്തിച്ചേരണം. പി.എം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-. കെ.വൈ.സിയും നിര്‍ബന്ധമാണ്. പി.എം കിസാന്‍ പോര്‍ട്ടല്‍, അക്ഷയ/ സി.എസ്.സി കേന്ദ്രങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യേക ആന്‍ഡ്രോയ്സ് അപ്ലിക്കേഷന്‍ എന്നിവ വഴി ഇ- കെ.വൈ.സി ചെയ്യാം.

റവന്യൂ വകുപ്പിന്റെ ReLIS പോര്‍ട്ടലില്‍ ഉള്ള പി.എം കിസാന്‍ ഉപഭോക്താക്കള്‍ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങളും അക്ഷയ/ ജനസേവാ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കണം. ഇതിനായി ക്യാമ്പുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ReLIS പോര്‍ട്ടലില്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ഇല്ലാത്തവര്‍ക്ക് കരമടച്ച രസീത്, അപേക്ഷ എന്നിവ നേരിട്ട് കൃഷി ഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പി.എം കിസാന്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാവുന്നതാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Continue Reading

Trending