Connect with us

kerala

വെള്ളമില്ലാത്തതിനാല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ വലഞ്ഞു; മുടങ്ങിയത് 25 ശസ്ത്രക്രിയ

മൂന്നുദിവസമായി ആശുപത്രിയില്‍ വെള്ളം ഇല്ലാതായിട്ടെന്ന് ഐസിയുവില്‍ കഴിയുന്ന രോഗിയുടെ മകന്‍ കുറ്റപ്പെടുത്തി

Published

on

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെള്ളം ഇല്ലാത്തതു കാരണം രോഗികള്‍ ദുരിതത്തില്‍. വെള്ളം ഇല്ലാത്തതിനെത്തുടര്‍ന്ന് രാവിലെ നടത്താനിരുന്ന 25 ശസ്ത്രക്രിയകള്‍ തടസ്സപ്പെട്ടു. അരുവിക്കരയില്‍ വൈദ്യുതി മുടങ്ങിയതിനാലാണ് ജലവിതരണം തടസ്സപ്പെട്ടതെന്ന് ജല അതോറിട്ടി പറയുന്നു. കുടിവെള്ള ടാങ്കറില്‍ ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുകയാണ്. ഇന്നലെ ഒരുപാട് കഷ്ടപ്പെട്ടതായും, രാവിലെ അരമണിക്കൂര്‍ മാത്രമാണ് വെള്ളം ലഭിച്ചതെന്നും രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. രാവിലെ ശസ്ത്രക്രിയക്കായി എത്തിയെങ്കിലും ഇതുവരെ നടന്നിട്ടില്ലെന്ന് രോഗികള്‍ പറഞ്ഞു.

മൂന്നുദിവസമായി ആശുപത്രിയില്‍ വെള്ളം ഇല്ലാതായിട്ടെന്ന് ഐസിയുവില്‍ കഴിയുന്ന രോഗിയുടെ മകന്‍ കുറ്റപ്പെടുത്തി. ടോയ്ലറ്റില്‍ പോലും പോകാനാകാത്ത സ്ഥിതിയാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും, ആശുപത്രിയിലേക്ക് കൂടുതല്‍ വെള്ളമെത്തിക്കുമെന്നാണ് ജലവിഭവമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രതികരണം.

 

kerala

കെ.സി. വേണുഗോപാലിനെതിരായ മോശം പരാമർശം: പി.വി. അൻവറിനെതിരെ പരാതി നൽകി കോണ്‍ഗ്രസ്

ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം.

Published

on

ആലപ്പുഴ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ മോശം പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പരാമര്‍ശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാലിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. എം. ലിജു ആണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

അന്‍വറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 22ന് പാലക്കാട്ട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അന്‍വറിന്റെ വിവാദ പരാമര്‍ശം. ജനപ്രതിനിധി കൂടിയായ പി.വി. അന്‍വര്‍ നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് എം. ലിജു പരാതിയില്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരള പ്രവാസി അസോസിയേഷൻ പിന്തുണ യുഡിഎഫിന്

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കേരള പ്രവാസി അസോസിയേഷൻ അറിയിച്ചു. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്നതിന് ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് ആവശ്യമാണ്.

ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും യുഡിഎഫിനെയും കേരളത്തിൽ പിന്തുണക്കാനാണ് പാർട്ടി തീരുമാനമെന്ന് കെപിഎ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് കോഴിക്കോട്ട് പറഞ്ഞു.

സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു. പ്രവാസികളെയും പ്രവാസി കുടുംബങ്ങളെയും കേന്ദ്രീകരിച്ച് രണ്ട് വർഷം മുമ്പ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് കേരളപ്രവാസിഅസോസിയേഷൻ.

Continue Reading

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

Trending