മനില: ഫിലിപ്പീന്‍സില്‍ സമാധാന നൊബേല്‍ ജേതാവ് മരിയ റെസ്സയുടെ വാര്‍ത്ത വെബ്‌സൈറ്റായ റാപ്ലര്‍ അടച്ചുപൂട്ടാന്‍ ഭരണകൂടത്തിന്റെ ഉത്തരവ്. റാപ്ലറിന്റെ സി.ഇ.ഒയും സഹസ്ഥാപകയുമാണ് റെസ്സ. ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് റൊഡ്രിഗൊ ദുറ്റര്‍റ്റെയുടെ അടിച്ചമര്‍ത്തല്‍ നടപടികളെ വിമര്‍ശിച്ചതിനുള്ള പ്രതികാരമായാണ് പോര്‍ട്ടലിന്റെ ലൈസന്‍സ് എടുത്തുകളയാന്‍ ഭരണകൂടം തീരുമാനിച്ചത്.

പ്രസിഡന്റിന്റെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതില്‍ റെസ്സക്ക് സുപ്രധാന പങ്കുണ്ട്. ദുറ്റര്‍റ്റെയുടെ പദവി ഒഴിയുന്നതിന് ഒരു ദിവസം മുമ്പാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.