kerala

നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 65 വര്‍ഷം തടവ്

By webdesk17

October 03, 2025

തിരുവനന്തപുരം: ചാക്കയില്‍ 18 മാസം പ്രായമുള്ള നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍കുട്ടിക്ക് 65 വര്‍ഷം തടവും 72,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.

2024 ഫെബ്രുവരി 18-ന്, കുഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം ടെന്റില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പ്രതി തട്ടിക്കൊണ്ടുപോയി. അടുത്തുള്ള പൊന്തക്കാട്ടില്‍ വച്ച് പീഡിപ്പിച്ച ശേഷം കുഞ്ഞ് മരിച്ചതായി കരുതി ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു.

19 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ അബോധാവസ്ഥയില്‍ കുഞ്ഞിനെ കണ്ടെത്തി. ദീര്‍ഘകാല ചികിത്സയ്ക്കുശേഷം കുട്ടി ജീവന്‍ തിരികെ പിടിച്ചു. പീഡനം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് കടുത്ത ശിക്ഷ.