പ്യോങ്‌യാങ്: ദക്ഷിണകൊറിയക്കും അമേരിക്കക്കും ഭീഷണിയായി ഉത്തരകൊറിയ റോക്കറ്റ് എഞ്ചിന്‍ പരീക്ഷിച്ചു. പുതിയ എഞ്ചിന്‍ രാജ്യത്തിന്റെ ഉപഗ്രഹവിക്ഷേപണത്തിലും ബഹിരാകാശ ദൗത്യങ്ങള്‍ക്കും ഉപയോഗിക്കാനാണ് ഉത്തരകൊറിയന്‍ നീക്കം. രാജ്യത്തിന്റെ സുരക്ഷക്കും ബാഹ്യഇടപെടല്‍ ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ഉത്തരകൊറിയയുടെ റോക്കറ്റ് എഞ്ചിന്‍ വിക്ഷേപണം.

_88571049_031798003

സമാധാന ആവശ്യങ്ങള്‍ക്ക് മാത്രമാണ് ബഹിരാകാശ ദൗത്യങ്ങളെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള അഞ്ചുവര്‍ഷത്തെ കര്‍മ പദ്ധതിയുടെ തുടക്കമായാണ് റോക്കറ്റ് എഞ്ചിന്‍ വിക്ഷേപിച്ചത്. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ വഴിത്തിരിവെന്നാണ് പരീക്ഷണത്തെ ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്‍ പറഞ്ഞു. വിക്ഷേപണം നേരിട്ട് വീക്ഷിക്കാന്‍ കിങ് ജോങ് ഉന്‍ എത്തിയിരുന്നു. ഉത്തരകൊറിയയുടെ ഈ നേട്ടത്തിന്റെ പ്രാധാന്യം വരുംദിവസങ്ങളില്‍ ലോകം കണ്ടറിയുമെന്ന് ഉന്‍ പറഞ്ഞു.