Connect with us

News

കോവിഡ് ഭീതി; ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് ഉത്തര കൊറിയ പിന്മാറി

ചൊവ്വാഴ്ച രാജ്യത്തെ കായിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്

Published

on

പ്യോംങ്യാംങ് (ഉത്തര കൊറിയ): കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്നുള്ള ആശങ്കയെ തുടര്‍ന്ന് ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി ഉത്തര കൊറിയ.

ചൊവ്വാഴ്ച രാജ്യത്തെ കായിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശീതയുദ്ധത്തെ തുടര്‍ന്ന് 1988ലെ സോള്‍ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ഒരു ഒളിമ്പിക്‌സില്‍ പങ്കെടുക്കാതെയിരിക്കുന്നത്.

മാര്‍ച്ച് 25ന് ഉത്തര കൊറിയന്‍ കായിക മന്ത്രി കിം ഗുക്കും ഒളിമ്പിക് കമ്മിറ്റിയും തമ്മില്‍ നടന്ന യോഗത്തിലാണ് ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം മെയ് 5ന്

Published

on

തിരുവനന്തപുരം: 67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം 2024 മെയ് 5 ഞായറാഴ്ച വിവിധ കേന്ദ്രങളില്‍ ആഘോഷിക്കും. പതാക ഉയര്‍ത്തല്‍, തൊഴിലിടങ്ങള്‍ ശുചീകരിക്കല്‍,ദാഹജല കേന്ദ്രം സ്ഥാപിക്കല്‍,ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ,മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍

Continue Reading

crime

കൊച്ചിലെ നവജാത ശിശുവിന്റെ കൊലപാതകം;കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി

കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി

Published

on

കൊച്ചി : പനമ്പളളിനഗറില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി.കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി.മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം.എന്നാല്‍ മുറിയുടെ വാതില്‍ മാതാവ് മുട്ടിയപ്പോള്‍ മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് മൊഴി.തലയോട്ടിയിലെ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റമോര്‍ട്ട റിപ്പോര്‍ട്ടില്‍ കണ്ടത്തി.

കുഞ്ഞിനെ ഒഴിവാക്കാന്‍ യുവതി നേരത്തെയും ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.കുഞ്ഞിന്റെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലന്നും പൊലീസ് വ്യക്തമാക്കി.യുവതിയുടെ ചികിത്സക്കു ശേഷം ജുഡീഷ്യല്‍ കസ്റ്റഡി ആവിശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് തന്നെ നിര്‍ബന്ധിച്ച് ലൈംഗിക പീഡനം നടത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.യുവതിയെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചന പുറത്തുവിട്ടു.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

താനൂര്‍ കസ്റ്റഡികൊലപാതകം: പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്

Published

on

മലപ്പുറം: തനൂര്‍ കസ്സഡികൊലപാതകത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ അല്‍ബിന്‍ അഗസറ്റിന്‍, മൂന്നാം പ്രതി വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. ക്രൂരമര്‍ദനമേറ്റാണ് മരണമെന്ന് പേസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഡാന്‍ സാഫ് സംഘത്തിലെ ഉദ്യേഗസ്ഥരുടെ മര്‍ദനത്തെത്തുടര്‍ണ് മരണ മെന്നായിരുന്നു ആരോപണം.

Continue Reading

Trending