സോള്‍: ലോകത്തെ ആശങ്കയിലാക്കിയ ആണവ പരീക്ഷണ കേന്ദ്രം അടച്ചുപൂട്ടുമെന്ന് ഉത്തരകൊറിയ ഉറപ്പു നല്‍കിയതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. വെള്ളിയാഴ്ച നടന്ന ഉച്ചക്കോടിയില്‍ ഇക്കാര്യം ഉത്തരകൊറിയന്‍ നേതാവ് കിം ജോങുന്‍ അറിയിച്ചതായും ഇന്നിന്റെ വക്താവ് പറഞ്ഞു.
ആണവ പരീക്ഷണകേന്ദ്രം അടുത്ത മാസം അടച്ചു പൂട്ടാനാണ് തീരുമാനം. അടച്ചുപൂട്ടല്‍ പ്രൗഢോജ്ജ്വലമായ ചടങ്ങിലായിരിക്കുമെന്നും ദക്ഷിണ കൊറിയയില്‍ നിന്നും യു.എസില്‍ നിന്നുമുള്ള വിദേശ വിദഗ്ധരെ ചടങ്ങില്‍ സ്വാഗതം ചെയ്യുമെന്നും കിമ്മിന്റെ വക്താവ് അറിയിച്ചു.