കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിക്ക് ആശംസകളുമായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. ആശംസകള്‍’ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്റ്റാലിന്‍ കുറിച്ചത്.
തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയെ ബഹുമാന പൂര്‍വം വിശേഷിപ്പിക്കുന്നത് അണ്ണൈ (അമ്മ) സോണിയ ഗാന്ധി എന്നാണ്. അണ്ണെ എന്നാണ് സ്റ്റ്ാലിനും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചത്.
ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന്റെ ശ്രേഷ്ടമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു ശക്തികള്‍ക്കും കഴിയില്ല.
ഇന്ത്യയുടെ ബഹുത്വം, മതേതരത്വം, സാമൂഹ്യ നീതി, സമത്വം എന്നിവയുടെ ശാശ്വതമായ സംരക്ഷകരാണ് കോണ്‍ഗ്രസ്. ഇന്ത്യയിലെ പാവപ്പെട്ടവരും, മധ്യവര്‍ഗവും, പാര്‍ശ്വവത്കരിക്കപ്പെട്ടവരും കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും സ്റ്റാലിന്‍ കുറിച്ചു.