Connect with us

kerala

‘വേറെ ഒന്നും വേണ്ട, പിണറായിയെ ഒന്ന് ഇറക്കിത്തന്നാല്‍ മതി; മടുത്തിട്ടാണ് പറയുന്നത്’: മറിയക്കുട്ടി

ഇതുപോലെ ഒരു മുഖ്യമന്ത്രിയെ താന്‍ കണ്ടിട്ടില്ല

Published

on

ബിജെപിയെ കുറ്റം പറഞ്ഞ് കള്ളക്കടത്ത് നടത്തുകയാണ് പിണറായി. തനിക്ക് മഞ്ഞ കാര്‍ഡ് ഇല്ല. അത് സിപിഎംകാര്‍ക്കുള്ളതാണ്. ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഇതുപോലെ ഒരു മുഖ്യമന്ത്രിയെ താന്‍ കണ്ടിട്ടില്ല. മടുത്തിട്ടാണ് ഇക്കാര്യം പറയുന്നത്. വേറെ ഒന്നും വേണ്ട. ഇവനെ ഒന്ന് ഇറക്കിതന്നാല്‍ മതിയെന്ന് ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തിനെ തുടര്‍ന്ന് യാചനാ സമരം നടത്തിയ മറിയക്കുട്ടി പറഞ്ഞു.

പെട്രോള്‍ അടിക്കുമ്പോള്‍ രണ്ട് രൂപ അധികം പിരിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി മറിയക്കുട്ടിയോട് പറഞ്ഞു. ഇത് പാവങ്ങള്‍ക്കുള്ള പെന്‍ഷന്‍ നല്‍കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഇനിയങ്ങോട്ട് ആ രണ്ട് രൂപ നല്‍കില്ലെന്ന് ജനങ്ങള്‍ തീരുമാനിക്കണം. ഇന്ത്യന്‍ ഓയില്‍ അടക്കമുള്ള കമ്പനികള്‍ക്ക് വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതണം. ഈ സര്‍ക്കാരിനെ നമ്പാന്‍ കൊള്ളത്തില്ല, പാവങ്ങളെ പറ്റിച്ച് കൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി പറഞ്ഞു. നിങ്ങള്‍ ഇവര്‍ പറയുന്നത് സെന്‍സര്‍ ചെയ്‌തേ കൊടുക്കാവൂ, അമ്മയ്ക്ക് വേറെ പ്രശ്‌നങ്ങളൊന്നും ഉണ്ടാവരുത്. നിങ്ങള്‍ക്ക് അവരെ ഒക്കെ നന്നായി അറിയാം. വളരെ ശ്രദ്ധിച്ചേ കൊടുക്കാന്‍ പാടുള്ളൂ എന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ഇരുനൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടിയും (87) പൊളിഞ്ഞപാലം താണിക്കുഴിയില്‍ അന്ന ഔസേപ്പും (80) കഴിഞ്ഞ ചൊവ്വാഴ്ചയാണു ഭിക്ഷയെടുത്തു പ്രതിഷേധിച്ചത്. പിന്നാലെ, മറിയക്കുട്ടിക്കു ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും ഒന്നരയേക്കര്‍ സ്ഥലവും 2 വീടുകളും ഉണ്ടെന്നും സിപിഎം പ്രചരിപ്പിരുന്നു. ഇവരുടെ മക്കളും സഹോദരങ്ങളും ഉള്‍പ്പെടെ വിദേശത്തുണ്ടെന്നും ഈ വസ്തുതകള്‍ മറച്ചുവച്ചാണു ഭിക്ഷ യാചിക്കാന്‍ ഇറങ്ങിയതെന്നും സിപിഎം ആരോപിച്ചിരുന്നു.
പിന്നാലെ, വിഷയത്തില്‍ പാര്‍ട്ടി മുഖപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

ആഗോളവിപണിയിലും തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 75,000 രൂപയായി കുറഞ്ഞു. ഗ്രാമിന്റെ വില 70 രൂപ കുറഞ്ഞ് 9375 രൂപയായി.

ആഗോളവിപണിയിലും തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് വില 0.7 ശതമാനം ഇടിഞ്ഞ് 3,376.67 ഡോളറായി കുറഞ്ഞു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വിലയിലും ഇടിവുണ്ടായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.5 ശതമാനം ഇടിഞ്ഞ് 3,439.70 ഡോളറായി ഇടിഞ്ഞിട്ടുണ്ട്.

Continue Reading

kerala

കോതമംഗലത്ത് യുവതി ജീവനൊടുക്കിയ സംഭവം; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള്‍ ചെയ്‌തോളാന്‍ പ്രതി മറുപടി നല്‍കുന്നതും വാട്‌സാപ്പ് ചാറ്റിലുണ്ട്.

Published

on

കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. കോതമംഗലം സ്വദേശി സോന എല്‍ദോസാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ പറവൂര്‍ സ്വദേശി റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.

റമീസ് സോനയെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള്‍ ചെയ്‌തോളാന്‍ പ്രതി മറുപടി നല്‍കുന്നതും വാട്‌സാപ്പ് ചാറ്റിലുണ്ട്. റമീസിന്റെ വീട്ടുകാരെയും ഉടന്‍ പ്രതി ചേര്‍ക്കും.

Continue Reading

kerala

കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; യുവാവിന് ഗുരുതര പരിക്ക്

Published

on

ബന്ദിപ്പൂര്‍-മുതുമല റോഡില്‍ കാട്ടാനക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കാര്‍ യാത്രക്കാരനെ കാട്ടാന ആക്രമിച്ചു. ഇന്നെ വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് സാരമായി പരിക്കേറ്റു.

വഴിയരികില്‍ നില്‍ക്കുകയായിരുന്ന കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ആന പ്രകോപിതനാവുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.

Continue Reading

Trending