കണ്ണൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്സിന്‍ നേരിട്ട് എത്തിക്കുമെന്ന പ്രസ്താവനയ്ക്കെതിരെ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നോട്ടീസ്. 48 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാ മൂലം ബോധിപ്പിക്കാനാണ് ജില്ലാ കലക്ടര്‍ ടിവി സുഭാഷ് നല്‍കിയ നോട്ടീസില്‍ പറയുന്നത്.

ധര്‍മ്മടം നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചട്ടം ലംഘിച്ചുള്ള പ്രസ്താവന നടത്തിയത്. ഇതു സംബന്ധിച്ച് ടിഎം പ്രതാപന്‍ എംപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്