കോഴിക്കോട്: ചന്ദ്രിക കോഴിക്കോട് ഡി.ടി.പി ഓപറേറ്റര്‍ ഗണേഷ് അയ്യര്‍(50) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വാകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 24 വര്‍ഷമായി ചന്ദ്രികയില്‍ ജോലിചെയ്തുവരികയായിരുന്നു. ഭാര്യ: ലക്ഷ്മി, മകള്‍ സ്‌നേഹ. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തളി ബ്രാഹ്മണ ശ്മശാനത്തില്‍ നടക്കും. മരണത്തില്‍ ചന്ദ്രിക മാനേജ്‌മെന്റും ജീവനക്കാരും അനുശോചിച്ചു.