india

ഒഡീഷ ട്രെയിനപകടം: രക്ഷപ്പെട്ടവരില്‍ നാല് തൃശൂര്‍ സ്വദേശികള്‍

By webdesk13

June 03, 2023

 

അപകടത്തില്‍പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലെ യാത്രക്കാരായ നാല് തൃശൂര്‍ സ്വദേശികള്‍ സുരക്ഷിതര്‍. കാരമുക്ക് വിളക്കുംകാല്‍ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയില്‍ കിരണ്‍, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണു അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. കൊറമാണ്ഡല്‍ എക്‌സ്പ്രസില്‍ ചെന്നൈയിലെത്തി തുടര്‍ന്ന് തൃശൂരിലേക്കു വരാനായിരുന്നു ഉദ്ദേശ്യം.

പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 3 പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണു വൈശാഖ് പുറത്തുകടന്നത്. ആ സമയം മറ്റുള്ളവരെ കാണാത്തതിനെത്തുടര്‍ന്ന് വൈശാഖ് ഉടന്‍ നാട്ടിലേക്കു വിളിച്ചു. പിന്നീട് മറ്റു മൂന്ന് പേരെയും കണ്ടുമുട്ടി.അപകടസ്ഥലത്തിനു സമീപത്തെ വീട്ടില്‍ വിശ്രമിക്കുകയാണെന്ന് ഇവര്‍ നാട്ടില്‍ വിളിച്ചറിയച്ചു.ട്രെയിനുകള്‍ കൂട്ടിയിടിച്ചതോടെ വന്‍ ശബ്ദവും കൂട്ടനിലവിളികളുമായിരുന്നെന്ന് ഇവര്‍ പറഞ്ഞു.