മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ റിലീസിങ് തീയതി പുറത്തുവിട്ടു. സിനിമയുടെ പുതിയ ടീസര്‍ പുറത്തിറക്കിയ വേളയിലാണ് റിലീസിങ് തീയതി പുറത്തുവിട്ടത്. ഒക്‌ടോബര്‍ 11ന് കേരളത്തില്‍ വമ്പന്‍ റിലീസായി ഒടിയനെത്തുക. ടീസറില്‍ ഒടിയന്‍ മാണിക്യനായി വേഷമിടുന്ന മോഹന്‍ലാലിന്റെ ശബ്ദവുമുണ്ട്.