രാത്രി വിമാനത്താവളത്തിലേക്ക് പോകാന്‍ ടാക്‌സി വിളിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഒല ഡ്രൈവര്‍ ബംഗ്ലൂരില്‍ അറസ്റ്റില്‍. കാറിലിരുന്ന് യുവതി ഉറക്കെ അലറിവിളിച്ചത് കേട്ട ടോള്‍ ഗേറ്റ് ഉദ്യോഗസ്ഥരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ബംഗളുരുവില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. വിമാനത്താവളത്തിലേക്ക് പോകാന്‍ രാത്രി 11.30യോടെ യുവതി ഒല ടാക്‌സി ബുക്ക് ചെയ്തു. ബനസ്വദിയില്‍ നിന്നാണ് യുവതി ടാക്‌സിയില്‍ കയറിയത്. എന്നാല്‍ വിമാനത്താവളത്തിലേക്കുള്ള വഴി പോകാതെ ദേവനഹള്ളിയിലേക്കാണ് കാര്‍ പോയത്. ട്രാഫിക് സിഗ്‌നലുകളിലും പ്രധാന ജംഗ്ഷനുകളിലും അമിതവേഗത്തില്‍ പാഞ്ഞതോടെ സംശയം തോന്നിയതോടെയാണ്‌യുവതി ശബ്ദമുണ്ടാക്കി പോലീസുകാരുടെ ശ്രദ്ധയില്‍ പെടുത്തിയത്.