മാള്‍ഡ: പെണ്‍വാണിഭ സംഘത്തിനെതിരെ സമരം ചെയ്ത വൃദ്ധനെ അടിച്ചുകൊന്നു. പശ്ചിമ ബംഗാളില്‍ പബ്‌നാപാരയിലെ ദുഖു ഹൈദറാണ് കൊല്ലപ്പെട്ടത്. ഇയാള്‍ പെണ്‍വാണിഭ സംഘത്തിനെതിരെ സമരം ചെയ്യുകയായിരുന്നു.

പ്രദേശത്ത് ശ്യാം ഹൈദര്‍ എന്നയാളും ഭാര്യ ചന്ദനയും സംഘാംഗങ്ങളും ചേര്‍ന്ന് പെണ്‍വാണിഭ കേന്ദ്രം നടത്തുന്നത് ദുഖു ഹൈദറിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ അറിവോടെ ദുഖു സമരം ചെയ്യുകയായിരുന്നു. തുടര്‍ന്ന് സംഘാംഗങ്ങള്‍ ചേര്‍ന്ന് ദുഖുവിനെ മര്‍ദ്ദിച്ചവശനാക്കി. ഗുരുതരമായി പരിക്കേറ്റ ദുഖുവിനെ നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.