Connect with us

News

വനിതാ ലോകകപ്പില്‍ ഒല്‍ഗ ഫൈനല്‍ കളിച്ചത് പിതാവിന്റെ വിയോഗമറിയാതെ

ഫിഫ വനിതാ ലോകകപ്പ് ഫൈനലില്‍ സ്പാനിഷ് നായിക ഒല്‍ഗ കാര്‍മോണ ഇംഗ്ലണ്ടിനെതിരെ പന്ത് തട്ടിയത് സ്വന്തം പിതാവിന്റെ വിയോഗ വാര്‍ത്തയറിയാതെ.

Published

on

സിഡ്‌നി: ഫിഫ വനിതാ ലോകകപ്പ് ഫൈനലില്‍ സ്പാനിഷ് നായിക ഒല്‍ഗ കാര്‍മോണ ഇംഗ്ലണ്ടിനെതിരെ പന്ത് തട്ടിയത് സ്വന്തം പിതാവിന്റെ വിയോഗ വാര്‍ത്തയറിയാതെ. ഞായറാഴ്ച്ച രാത്രിയായിരുന്നു സിഡ്‌നിയിലെ കശാലപ്പോരാട്ടം. ഒല്‍ഗയുടെ ഗോള്‍ മികവില്‍ സ്‌പെയിന്‍ ചരിത്രത്തില്‍ ആദ്യമായി വനിതാ ലോകകപ്പ് ഉയര്‍ത്തുകയും ചെയ്തു. പക്ഷേ മകള്‍ നിര്‍ണായക മല്‍സരത്തിനിറങ്ങുന്നതിന് മുമ്പ് തന്നെ പിതാവ് ലോകത്തോട് വിടപറഞ്ഞിരുന്നു. ചരിത്രത്തില്‍ ആദ്യമായി സ്വന്തം രാജ്യം ഫൈനല്‍ കളിക്കുമ്പോള്‍ ആ നിര്‍ണായക മല്‍സരത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ ഒല്‍ഗയുടെ കുടുംബവും സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനും ചേര്‍ന്നാണ് ഈ കാര്യം തീരുമാനിച്ചത്.

സ്പാനിഷ് വനിതാ ലീഗില്‍ റയല്‍ മാഡ്രിഡിനായി കളിക്കുന്ന 23-കാരി ഫൈനലിന്റെ ഒന്നാം പകുതിയില്‍ തകര്‍പ്പന്‍ ഗോളും നേടിയിരുന്നു. വെള്ളിയാഴ്ച്ച തന്നെ ഒല്‍ഗയുടെ പിതാവ് മരിച്ചിരുന്നു. ഇക്കാര്യം കുടുംബത്തിലെ എല്ലാവര്‍ക്കുമറിയാമായിരുന്നു. കുടുംബാംഗങ്ങളില്‍ ചിലര്‍ ഞായറാഴ്ച്ച സിഡ്‌നിയിലെത്തുകയും ചെയ്തിരുന്നു. ഒല്‍ഗ ഫൈനല്‍ കളിക്കുമ്പോള്‍ അവള്‍ക്ക് മാനസിക പിന്തുണ നല്‍കാനായിരുന്നു ഇവരെത്തിയത്. സ്പാനിഷ് ടീം കപ്പ് സ്വന്തമാക്കി, ഒല്‍ഗ കിരീടം ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു പിതാവ് മരിച്ച വിവരം അറിയിച്ചത്. പിന്നിട് ഒല്‍ഗ സാമുഹ്യമാധ്യമത്തില്‍ ഇങ്ങനെക്കുറിച്ചു- എന്റെ ഹീറോ പോയത് അറിയാതെയാണ് ഞാന്‍ പന്ത് തട്ടിയത്. എനിക്കറിയാം താങ്കള്‍ എന്റെ കളി കാണുന്നുണ്ടെന്ന്. എന്നെയോര്‍ത്ത് താങ്കള്‍ക്ക് അഭിമാനിക്കാം. മനസ് നിറയെ താങ്കളായിരുന്നു. അങ്ങായിരുന്നല്ലോ എനിക്ക് കളിക്കാനുള്ള കരുത്ത് നല്‍കിയത്. നിത്യ നിദ്ര… ലോക ജേതാവിനുള്ള മെഡലില്‍ ചുംബിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു ഒല്‍ഗയുടെ ഈ പോസ്റ്റ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൊന്നാനി ബോട്ടപകടം: സര്‍ക്കാറില്‍ നിന്ന് ധനസഹായം ആവശ്യപ്പെട്ട് ബോട്ടുടമ

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും

Published

on

മലപ്പുറം: സര്‍ക്കാരില്‍ നിന്ന് ധനസഹായം വേണമെന്ന ആവശ്യവുമായി പൊന്നാനിയില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ട് ഉടമ നൈനാര്‍. വൃക്ക രോഗ ബാധിതനായ തനിക്ക് ഏക ആശ്രയമായിരുന്നു ബോട്ട്. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതോടെ വരുമാനം നിലച്ചുവെന്നും നൈനാര്‍ പറഞ്ഞു.

എട്ടുവര്‍ഷമായി മത്സ്യബന്ധനത്തിന് പോയിരുന്ന ബോട്ടായിരുന്നു എന്നും അപകടത്തില്‍ മരിച്ചവര്‍ ഏഴു വര്‍ഷമായി ബോട്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരാണന്നും അവരുടെ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണന്നും ബോട്ടുടമ പറഞ്ഞു. അപകടം നടന്ന ദിവസം ഒരു ലക്ഷത്തോളം രൂപയുടെ മത്സ്യം പിടിച്ചിരുന്നു. അപകടത്തില്‍ അതെല്ലാം നഷ്ടമായി. അതിനാല്‍ സര്‍ക്കാര്‍ കണ്ണ് തുറക്കണമെന്നും നൈനാര്‍ ആവശ്യപ്പെട്ടു.

പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് ബോട്ടപകടത്തില്‍ മരിച്ചത്. ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പൊന്നാനിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും. ഡയറക്ടര്‍ ഓഫ് ജനറല്‍ ഷിപ്പിംഗിലെയും മെര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണ് പൊന്നാനിയില്‍ എത്തുക. അപകടത്തില്‍ മരിച്ചവര്‍ക്കുള്ള ഇന്‍ഷുറന്‍സ് സഹായം നല്‍കുന്നതിനായി കപ്പല്‍ ഇന്‍ഷുറന്‍സ് സര്‍വേയറും എത്തിച്ചെരുന്നതാണ്.

Continue Reading

kerala

കാനയി ലേക്ക് വാഹനം മറിഞ്ഞ് റിട്ട അധ്യാപിക മരിച്ചു; നടന്‍ മാകത്യുവി ന്റെ മാതാപിതാക്കള്‍ക്കടക്കം പരിക്ക്

മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്

Published

on

എറണാകുളം: ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട അധ്യാപിക മരിച്ചു. മാമല തുരുത്തിലെ ബീന (60) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒരു മണി യോടെയാണ് അപകടം.

പരുക്കേറ്റ ഭര്‍ത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസന്‍ എന്നിവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചു. നടന്‍ മാത്യു (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)വിന്റെ മാതാപിതാക്കളാണ് ബീജുവും സൂസനും. മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. ഒരു മരണാന്തരച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സംഘം.

Continue Reading

india

മുംബൈയില്‍ പരസ്യബോര്‍ഡ് വീണുണ്ടായ അപകടം; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്

Published

on

മുബൈ: പരസ്യബോര്‍ഡ് വീണുണ്ടായ അപകടസ്ഥലത്ത് നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഘാട്‌കോപ്പറിലെ ചെഡ്ഡാ നഗറില്‍ 100 അടി ഉയരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് പെട്രോള്‍ പമ്പിനു മുകളിലേക്ക് തകര്‍ന്ന് വീണാണ് അപകടമുണ്ടായകത്. അപകടസ്ഥലത്ത്

രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്. എന്നാല്‍, ഇതുവരെയായിട്ടും മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് മുംബൈയില്‍ പരസ്യബോര്‍ഡ് വീണ് വലിയ അപകടമുണ്ടായത്.

ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് 67 പേരെ രക്ഷിച്ചിരുന്നു. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകര്‍ന്ന ഹോര്‍ഡിങ്. തൂണുകളടക്കം 250 ടണ്‍ ഭാരമുണ്ട്.
പരസ്യബോര്‍ഡ് അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

Continue Reading

Trending