ഏതന്‍സ്: ലിയോ മെസിയോടുള്ള ആരാധന അതിര് കടന്നപ്പോള്‍ ഏതന്‍സ് മൈതാനത്ത് കണ്ടത് ആരാധകരുടെ വിളയാട്ടം. ഒന്നിലധികം തവണ മെസി ഭ്രാന്തന്മാര്‍ മൈതാനത്തിറങ്ങി. ചിലര്‍ സൂപ്പര്‍ താരത്തിനൊപ്പം സെല്‍ഫിയും പകര്‍ത്തി. ഗോള്‍രഹിത സമനിലയില്‍ കലാശിച്ച മല്‍സരത്തിനിടെയായിരുന്നു ആരാധക ലീലകള്‍.

ഒരു വേള മെസി കോര്‍ണര്‍ കിക്കെടുക്കാന്‍ കോര്‍ണര്‍ ഫ്‌ളാഗിന് അരികിലെത്തിയപ്പോഴായിരുന്നു ആരാധകന്‍ ഓടിയെത്തിയത്. മെസി എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ആരാധകന്‍ മെസിയെ കെട്ടിപ്പിടിച്ചു. കവിളില്‍ മുത്തം കൊടുത്തു. മറ്റൊരാള്‍ ഓടിവന്ന് സെല്‍ഫിയെടുത്തു. ആരോടും മെസി എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. അതൃപ്തിയും പ്രകടിപ്പിച്ചില്ല. പക്ഷേ കളിക്കിടെ ഇങ്ങനെ കാണികള്‍ മൈതാനത്തേക്ക് വരുന്നതിന്റെ അസ്വസ്ഥത ടീമിലെ മറ്റുള്ളവര്‍ക്കുണ്ടായിരുന്നു. ഒളിംപിയാക്കസ് സംഘാടകര്‍ക്കെതിരെ യുവേഫ ചിലപ്പോള്‍ അച്ചടക്കത്തിന്റെ വാളുമെടുത്തേക്കാം.

Another supporter was able to give security the slip and find his way onto the pitch to get up close to his idol

The fan approached Messi and asked for a 'selfie' for which the Argentine obliged, despite the game being in motion

 

Olympiakos' midfielder Panagiotis Tachtsidis vigorously congratulates Messi at the full-time whistle in Athens

The former Liverpool man went close in the dying moments with an acrobatic effort but was denied by the crossbar

Suarez's effort looked goal bound from the moment he made contact, only to be denied at the eleventh hour

Argentine ace Messi vies for possession of the ball in central midfield alongside Olympiacos's Kostas Fortounis