സലാല: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകള്‍ ഷഹാരിസ് (15) ആണ് മരിച്ചത്. സലാല ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഷഹാരിസ്. താഹിറും കുടുംബവും സഞ്ചരിച്ച വാഹനം ഒട്ടകത്തെ ഇടിച്ച് മറിയുകയായിരുന്നു. ജഅ്ലാന്‍ ബനീബുആലിയില്‍ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ ഷഹാരിസ് തല്‍ക്ഷണം മരിക്കുകയായിരുന്നു. താഹിറിനും ഭാര്യക്കും മകനും അപകടത്തില്‍ പരുക്കേറ്റു.