Connect with us

kerala

മൂന്നാം ദിനത്തില്‍ എ.ഐ ക്യാമറയില്‍ കുടുങ്ങിയത് 39,449 പേര്‍; നിയമലംഘനങ്ങളില്‍ കുറവ്

Published

on

എ.ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗതനിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെ 39,449 നിയമലംഘനങ്ങളാണ് എ.ഐ ക്യാമറയില്‍ കുടുങ്ങിയത്. ഇന്നലെ ഇത് 49,317 ആയിരുന്നു നിയമലംഘനം. 9868 കേസുകളാണ് കുറഞ്ഞത്. ഇന്ന് 7390 നിയമലംഘനം റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍. 601 നിയമലംഘനമുള്ള വയനാടാണ് ഏറ്റവും കുറവ്.

സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും പിഴ ഈടാക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. 2 ദിവസം പിന്നിട്ടിട്ടും നോട്ടീസ് അയക്കാന്‍ കഴിഞ്ഞിട്ടില്ല. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ ഓരോ കണ്‍ട്രോള്‍ റൂമിലും പരിശോധിച്ച് ഉറപ്പ് വരുത്തിയാല്‍ പരിവാഹന്‍ സോഫ്റ്റുവറിലേക്ക് അയക്കും. വാഹന ഉടമക്ക് എസ്.എം.എസ് പോകേണ്ടതും ഈ ചെല്ലാന്‍ തയ്യാറാക്കുന്നതുമെല്ലാം നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റിന്റെ കീഴിലുള്ള സോഫ്റ്റുവെയര്‍ വഴിയാണ്.

തിങ്കളാഴ്ച രാവിലെ മുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി സോഫ്റ്റുവയറിലേക്ക് അപ്ലോഡ് ചെയ്‌തെങ്കിലും ആര്‍ക്കും എസ്.എം.എസ് പോയില്ല. ചെലാനും തയ്യാറായില്ല. ഇത്രയും അധികം നിയലംഘനങ്ങള്‍ ഒരുമിച്ച് അപ്ലോഡ് ചെയ്യുമ്പോള്‍ സോഫ്റ്റുവയറില്‍ മാറ്റം വരുത്താന്‍ എന്‍ഐസി സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശദീകരണം. ഒരു ദിവസം 25,000 പേര്‍ക്കാണ് നോട്ടീസ് അയക്കാനാണ് തീരുമാനിച്ചിരുന്നത്. 3 ദിവസത്തെ നിയമ തടസ്സങ്ങള്‍ ഒരുമിച്ചാകുമ്പോള്‍ കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും പോസ്റ്റല്‍ വഴി നോട്ടീയക്കുന്നതും വലിയ വെല്ലുവിളിയാണ്. അതിനാല്‍ കണ്‍ട്രോള്‍ റൂമിലെ പരിശോധനയില്‍ കൃത്യം നിയമലംഘനങ്ങള്‍ തെളിഞ്ഞിട്ടുളളവര്‍ക്ക് മാത്രം നോട്ടീസ് നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. സംശയമുള്ളവയില്‍ നോട്ടീസ് അയക്കില്ല. ക്യാമറ വഴി വരുന്ന ദൃശ്യങ്ങളില്‍ ചില പൊരുത്തകേടുകളുമുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ കാലക്രമേണ പരിഹരിക്കുമെന്നാണ് കെല്‍ട്രോണ്‍ പറയുന്നത്. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ കണക്കും കണ്‍ട്രോള്‍ റൂമിലേക്ക് എത്തുന്നതില്‍ കാലതാമസം ഉണ്ടാകുന്നുണ്ട്.

kerala

കൊച്ചിയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഡോക്ടര്‍മാര്‍ മരിച്ചു; സഞ്ചരിച്ചത് ഗൂഗിള്‍മാപ്പ് നോക്കി

കാറിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

Published

on

കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഡോക്ടര്‍മാര്‍ മരിച്ചു. എറണാകുളത്താണ് അഞ്ചംഗസംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചത്. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈത്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. രാത്രി 12.30 ഓടെ ഗോതുരുത്ത് കടല്‍വാതുരുത്ത് പുഴയിലാണ് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഗൂഗിള്‍ മാപ്പ് നോക്കിയാണ് സംഘം സഞ്ചരിച്ചത്.

Continue Reading

india

ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചു: ഇ.ടി മുഹമ്മദ് ബഷീര്‍

ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്നും ഇന്ത്യ മുന്നണിയില്‍ പാര്‍ട്ടിക്ക് നിര്‍ണായക പങ്കുണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.

Published

on

കൊല്ലം: ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്നും ഇന്ത്യ മുന്നണിയില്‍ പാര്‍ട്ടിക്ക് നിര്‍ണായക പങ്കുണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുസ്‌ലിം ലീഗ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്കാലത്തും മര്‍ദിതര്‍ക്കൊപ്പം നിലയുറപ്പിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. രാജ്യത്ത് കലാപം ഉണ്ടായ എല്ലാ സ്ഥലങ്ങളിലും മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് എത്തിയിട്ടുണ്ട്. കലാപ ബാധിതര്‍ക്ക് എല്ലാ സഹായവും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ ശാന്തി മന്ത്രവുമായി മുസ്‌ലിം ലീഗ്‌സംഘം മണിപ്പൂരില്‍ പോയി സമാധാന ദൗത്യത്തിന് നേതൃത്വം നല്‍കി.

വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യചേരി പരാജയപെട്ടാല്‍ ഉണ്ടാകാന്‍ പോകുന്നത് വലിയ വിപത്താണ്. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫിന് വലിയ പ്രതീക്ഷയാണുള്ളത്. മറ്റുള്ളവര്‍ ആലോചിക്കുന്നതിനു മുമ്പേ ലീഗ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ബൂത്ത് തലംവരെ പ്രവര്‍ത്തകരെ സജ്ജമാക്കാനുളള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.സുല്‍ഫീക്കര്‍ സലാം സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി യു.സി രാമന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.അന്‍സാറുദീന്‍, ജില്ലാ ട്രഷറര്‍ എം.എ സലാം, ജില്ലാ വൈസ് പ്രസിഡന്റുമാരായ വട്ടപ്പാറ നാസിമുദീന്‍, വാഴയത്ത് ഇസ്മായില്‍, എം.എ കബീര്‍, പുന്നല എസ്.ഇബ്രാഹീംകുട്ടി, ജില്ലാ സെക്രട്ടറിമാരായ മുള്ളുകാട്ടില്‍ സാദിഖ്, ചാത്തിനാംകുളം സലീം, പി.അബ്ദുല്‍ ഗഫൂര്‍ ലബ്ബ സംസാരിച്ചു. ചികിത്സയില്‍ കഴിയുന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ സന്ദേശം ജില്ലാ സെക്രട്ടറി ഷെരീഫ് ചന്ദനത്തോപ്പ് വായിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പോരേടം ബദര്‍ നന്ദി പറഞ്ഞു.

Continue Reading

kerala

മടവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ ജുറൈജ് അന്തരിച്ചു

മുസ്ലിം ലീഗ് മുന്‍ 5ാം വാര്‍ഡ് പ്രസിഡന്റ്ായിരുന്നു.

Published

on

മടവൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ അരോത്ത് കെ ജുറൈജ്( 42) അന്തരിച്ചു. മുസ്ലിം ലീഗ് മുന്‍ 5ാം വാര്‍ഡ് പ്രസിഡന്റ്ായിരുന്നു.പിതാവ് ഉമ്മര്‍, മാതാവ് പാത്തുമ്മ സഹോദരന്‍:ജുനൈസ്, ഭാര്യ നഫീസ (പതിമഗലം ) മക്കള്‍ : ജുമാന, നിഫ

Continue Reading

Trending