Connect with us

kerala

ഇന്ത്യയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം; ഇക്കൊല്ലം 20 ലക്ഷം തീര്‍ത്ഥാടകര്‍ ഹജ്ജ് കര്‍മ്മത്തിനെത്തും- ഹജ്ജ് മന്ത്രാലയം

ഇക്കൊല്ലം വിശുദ്ധ കര്‍മ്മം നിര്‍വഹിക്കാന്‍ ഇരുപത് ലക്ഷം തീര്‍ത്ഥാടകര്‍ എത്തുമെന്ന് സഊദി ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ചു.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : ഇക്കൊല്ലം വിശുദ്ധ കര്‍മ്മം നിര്‍വഹിക്കാന്‍ ഇരുപത് ലക്ഷം തീര്‍ത്ഥാടകര്‍ എത്തുമെന്ന് സഊദി ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ചു. വിദേശത്ത് നിന്നുള്ള 18ലക്ഷം പേര്‍ക്കും രണ്ടു ലക്ഷം ആഭ്യന്തര ഹാജിമാര്‍ക്കുമാണ് പുണ്യകര്‍മ്മം നിര്‍വഹിക്കാന്‍ അവസരമുണ്ടാവുകയെന്ന് ഹജ്ജ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അംറ് അല്‍ മദാഹ് അറിയിച്ചു . കോവിഡ് വ്യാപനത്തിന് മുമ്പുള്ള രീതിയിലാകും ഈ വര്‍ഷം ഹാജിമാരെ സ്വീകരിക്കുക. പ്രായ പരിധിയോ വാക്‌സിന്‍ എടുക്കണമെന്ന നിബന്ധനയോ തീര്‍ത്ഥാടകര്‍ക്ക് ബാധകമല്ല. ഓരോ രാജ്യത്തെയും മുസ്ലിം ജനസംഖ്യ പ്രകാരം ആയിരം പേര്‍ക്ക് ഒരാള്‍ എന്ന നിലയിലാണ് ഹജ്ജ് ക്വാട്ട നിര്‍ണ്ണയിച്ചത്.

കോവിഡിന് മുമ്പേ 2019 ലാണ് ഇരുപത്തി അഞ്ച് ലക്ഷത്തോളം ഹജ്ജ് തീര്‍ത്ഥാടകരെ പുണ്യ നഗരം സ്വീകരിച്ചത്. കോവിഡ് വ്യാപനം മൂലം പിന്നീടുള്ള രണ്ട് വര്‍ഷങ്ങളില്‍ പരിമിതമായ ഹാജിമാര്‍ക്കാണ് അവസരം നല്‍കിയത്. കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കെ തന്നെ കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷം ഹാജിമാര്‍ക്ക് വിശുദ്ധ കര്‍മ്മം നിര്‍വഹിക്കാന്‍ അവസരമൊരുക്കി. ഇക്കൊല്ലം എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കുമെന്നും പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടായിരിക്കില്ലെന്നും ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്ന ഹജ്ജ് എക്‌സ്‌പോയില്‍ വെച്ച് പ്രഖ്യാപിച്ചിരുന്നു.

ഇക്കൊല്ലം ഇന്ത്യയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്കാണ് ഹജ്ജിനായി അനുമതി നല്‍കിയിട്ടുള്ളത്. 2019 ല്‍ രണ്ട് ലക്ഷം പേര്‍ക്കു അവസരം ലഭിച്ചിരുന്നു. ശേഷം കോവിഡ് വ്യാപനം മൂലം 2020,21 വര്‍ഷങ്ങളില്‍ ആഭ്യന്തര ഹാജിമാര്‍ക്ക് മാത്രം അവസരം നല്‍കി. കഴിഞ്ഞ വര്‍ഷം 79237 പേരായിരുന്നു ഇന്ത്യയില്‍ നിന്ന് പുണ്യകര്‍മ്മം നിര്‍വഹിച്ചത്. 175025 പേര്‍ക്ക് ഇക്കൊല്ലം അവസരം ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ഹജ്ജ് മിഷനും ഇന്ത്യന്‍ നയതന്ത്ര കാര്യാലയവും. പ്രായപരിധി എടുത്തുകളഞ്ഞത് ഹജ്ജ് ചെയ്യാനുദ്ദേശിക്കുന്ന അനേക ലക്ഷം പ്രായമേറിയവര്‍ക്ക് ജീവിത സ്വപ്നം സാക്ഷാത്കരിക്കുന്ന വാര്‍ത്തയാണ്.

നിയന്ത്രണങ്ങള്‍ മാറുന്നതോടെ വിശുദ്ധ കര്‍മ്മത്തിന് പൂര്‍വകാല പ്രതാപത്തോടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ഹജ്ജ് മന്ത്രാലയവും ബന്ധപ്പെട്ട മറ്റു വകുപ്പുകളും. അതിന്റെ മുന്നോടിയാണ് 57 രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക സംഘങ്ങള്‍ പങ്കെടുത്ത ജിദ്ദയില്‍ നടന്ന ഹജ്ജ് എക്‌സ്‌പോ. ഇതാദ്യമായാണ് ഹജ്ജിനു മുന്നോടിയായി ഇത്രയും വിപുലമായ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് കര്‍മം എളുപ്പമാക്കാനുള്ള നൂതന ആശയങ്ങളാണ് എക്‌സ്‌പോയിലെ മുഖ്യ ചര്‍ച്ച.

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

kerala

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി

വിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി

Published

on

സുല്‍ത്താൻ ബത്തേരി: അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്. സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

Continue Reading

kerala

ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം, നിശബ്ദ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കേരളം

Published

on

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും അണികളും ഇന്ന് നിശബ്ദ പ്രചാരണത്തില്‍. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ ആരംഭിച്ചു. ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ കേന്ദ്രങ്ങളില്‍ എത്തി. ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിന് ശേഷം ഇന്നലെ വന്‍ ജന പങ്കാളിത്തത്തോടെ പരസ്യപ്രചാരണം അവസാനിച്ചു.

നിശബ്ദത പ്രചാരണം നടക്കുന്ന 24 മണിക്കൂറിനുള്ളില്‍ പലതരത്തിലുള്ള അട്ടിമറികള്‍ക്കും സാധ്യതയുണ്ട്. പ്രചാരണ കോലാഹലങ്ങള്‍ ഇല്ലാതെ അവസാന നിമിഷത്തില്‍യ വോട്ടര്‍മാരെ കണ്ട് തീരുമാനം ഉറപ്പാക്കുകയാണ് പാര്‍ട്ടികള്‍.
പോളിങ് സാമഗ്രികളുടെ വിതരണത്തിനായി 20 ലോക്‌സഭാ മണ്ഡലങ്ങളിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് തടയാനുള്ള പ്രത്യേക സംവിധാനവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. എട്ടു ജില്ലകളില്‍ പൂര്‍ണമായും വെബ് കാസ്റ്റിംങ് ഏര്‍പ്പെടുത്തി.പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കും. നാളെ രാവിലെ ഏഴുമണി മുതലാണ് പോളിങ് ആരംഭിക്കുക.

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടര്‍മാരാണുള്ളത്. നാളെ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൂടി പോസ്റ്റല്‍ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങള്‍ ഇന്നുകൂടി പ്രവര്‍ത്തിക്കും. ജൂണ്‍ നാലിനാണു വോട്ടെണ്ണല്‍. രണ്ടാംഘട്ടത്തില്‍ രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

Continue Reading

Trending