Connect with us

india

ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കവുമായി കേന്ദ്രസർക്കാര്‍; രാംനാഥ് കോവിന്ദ് അധ്യക്ഷനായി സമിതി

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു ‘രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംബന്ധിച്ച് നിയമനിര്‍മാണം നടന്നേക്കുമെന്ന വാർത്തകള്‍ക്ക്‌ പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ നിർണായക നീക്കം.

Published

on

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ വിഷയം പഠിക്കാൻ വേണ്ടി സമിതിക്ക് രൂപം നൽകി.മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലായിരിക്കും സമിതി എന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിരുന്നു. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു ‘രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംബന്ധിച്ച് നിയമനിര്‍മാണം നടന്നേക്കുമെന്ന വാർത്തകള്‍ക്ക്‌ പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ നിർണായക നീക്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഞാൻ ജീവിച്ചിരിക്കെ മുസ്‍ലിംകൾക്ക് സംവരണം നൽകില്ല -മോദി

തെ​ല​ങ്കാ​ന​യി​ലെ മേ​ദ​ക് ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Published

on

താ​ൻ ജീ​വി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം എ​സ്.​സി-​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളു​​ടെ ചെ​ല​വി​ൽ മു​സ്‍ലിം​ക​ൾ​ക്ക് മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. തെ​ല​ങ്കാ​ന​യി​ലെ മേ​ദ​ക് ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്റെ മൂ​ന്നാം ത​വ​ണ​ത്തെ ഭ​ര​ണ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ 75ാം വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​ന​ന്ത​രാ​വ​കാ​ശ നി​കു​തി കൊ​ണ്ടു​വ​രും. പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച സ്വ​ത്തി​ൽ 55 ശ​ത​മാ​ന​ത്തി​ല​ധി​കം നി​കു​തി ഈ​ടാ​ക്കാ​ൻ അ​വ​ർ പ​ദ്ധ​തി​യി​ടു​ക​യാ​ണ്.

വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ, വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം, മാ​ഫി​യ​ക​ളെ​യും ക്രി​മി​ന​ലു​ക​ളെ​യും പി​ന്തു​ണ​ക്ക​ൽ, കു​ടും​ബ രാ​ഷ്ട്രീ​യം, അ​ഴി​മ​തി എ​ന്നി​വ​യാ​ണ് കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​മ്പോ​ഴെ​ല്ലാം അ​വ​രു​ടെ രാ​ഷ്ട്രീ​യ ചി​ഹ്ന​ങ്ങ​ൾ. തെ​ല​ങ്കാ​ന​യെ ആ​ദ്യം കൊ​ള്ള​യ​ടി​ച്ച​ത് ബി.​ആ​ർ.​എ​സാ​ണെ​ന്നും ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സാ​ണ് അ​ത് ചെ​യ്യു​ന്ന​തെ​ന്നും മോ​ദി ആ​രോ​പി​ച്ചു.

ഏ​ക സി​വി​ൽ കോ​ഡി​ൽ ഉ​റ​ച്ച് വീ​ണ്ടും അ​മി​ത് ഷാ

ഗു​വാ​ഹ​തി: മോ​ദി സ​ർ​ക്കാ​റി​ന് മൂ​ന്നാ​മൂ​ഴം ല​ഭി​ച്ചാ​ൽ ഏ​ക സി​വി​ൽ കോ​ഡ് ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ബി.​ജെ.​പി നേ​താ​വും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ. ​അ​സ​മി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ അ​ദ്ദേ​ഹം ഗു​വാ​ഹ​തി​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും ഒ​രൊ​റ്റ നി​യ​മം എ​ന്ന​ത് ബി.​ജെ.​പി​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​മാ​ണ്. അ​ത് ന​ട​പ്പാ​ക്കു​ക​ത​​ന്നെ ചെ​യ്യും. മ​ത​ത്തി​ന്റെ പേ​രി​ലു​ള്ള സം​വ​ര​ണ​ത്തി​നും ബി.​ജെ.​പി എ​തി​രാ​ണ്. ത​ങ്ങ​ൾ വോ​ട്ട​ർ​മാ​രെ ന്യൂ​ന​പ​ക്ഷം, ഭൂ​രി​പ​ക്ഷം എ​ന്നി​ങ്ങ​നെ വേ​ർ​തി​രി​ച്ച് കാ​ണു​ന്നി​ല്ല. എ​ന്നാ​ൽ, സം​വ​ര​ണ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

india

സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക്

ഏർക്കാട് നിന്ന് സേലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Published

on

തമിഴ്നാട്ടിലെ സേലത്തുണ്ടായ ബസ് അപകടത്തിൽ ആറ് മരണം. 50 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏർക്കാട് നിന്ന് സേലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഹെയർപിൻ വളവിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.

Continue Reading

india

ഇത്തവണ കാശിയിലെ ജനങ്ങൾ ‘കുടിയേറ്റക്കാരനെ’ നീക്കം ചെയ്യും: മോദിക്കെതിരെ അജയ് റായ്

കുടിയേറ്റക്കാരനെ ഗംഗാ-യമുന സംസ്‌കാരത്തിൻ്റെ എക്‌സിറ്റ് ഡോർ കാണിച്ചാൽ കാശിയെ രക്ഷിക്കാനാകുമെന്ന് അജയ് റായ് പറഞ്ഞു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വാരാണസി ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായ അജയ് റായ്. മോദിയെ ‘കുടിയേറ്റക്കാരനെ’ന്നാണ് അദ്ദേഹം വിമർശിച്ചത്. കുടിയേറ്റക്കാരനെ ഗംഗാ-യമുന സംസ്‌കാരത്തിൻ്റെ എക്‌സിറ്റ് ഡോർ കാണിച്ചാൽ കാശിയെ രക്ഷിക്കാനാകുമെന്ന് അജയ് റായ് പറഞ്ഞു.

കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രിക്കെതിരെ പോരാടിയ അദ്ദേഹം ഇത്തവണ ‘കുടിയേറ്റക്കാരനെ’ നീക്കം ചെയ്യാൻ കാശിയിലെ ജനങ്ങൾ മനസ്സിൽ ഉറപ്പിച്ചിരിക്കുന്നു എന്നാണ് പൊതുയോഗങ്ങളിൽ അവകാശപ്പെട്ടത്.

മോദിയുടെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.  2014, 2019 തിരഞ്ഞെടുപ്പുകളിൽ മോദിക്കെതിരെ മത്സരിച്ചിരുന്നു അജയ് റായ്‌.

Continue Reading

Trending