തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ഉള്ളി വില കുതിച്ചുയരുന്നു. കിലോഗ്രാമിന് 100 രൂപയാണ് വിപണി വില. തമിഴ്‌നാട്, ആന്ധ്ര തുടങ്ങി ഉള്ളി ഉല്‍പാദക സംസ്ഥാനങ്ങളിലെ വരള്‍ച്ചയാണ് വില വര്‍ധനവിന് കാരണമായത്. വരും ദിവസങ്ങളില്‍ വില കുത്തനെ ഉയര്‍ന്നേക്കുമെന്നാണ് വിവരം. മൊത്തവിപണിയില്‍ 90 രൂപയാണ് വില. ചില്ലറ വിപണിയില്‍ കിലോഗ്രാമിന് ഇരുപതും മുപ്പതും രൂപ ഉണ്ടായിരുന്ന സ്ഥാനത്താണ് ഉള്ളിവില നൂറിനു മുകളിലെത്തിയത്.