ബംഗളൂരു: കര്‍ണാകയിലെ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ ദേശീയ നേതാക്കള്‍ മറ്റന്നാള്‍ രാഷ്ട്രപതിയെ കാണുന്നതിന് തീരുമാനിച്ചു. പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കള്‍ മറ്റന്നാളാണ് രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്- ജെ.ഡി.എസ് നേതാക്കളാണ് രാഷ്ട്രപതിയെക്കാണാന്‍ അനുമതി ചോദിച്ചിരിക്കുന്നത്. പ്രതിനിധി സംഘത്തെ ഗുലാംനബി ആസാദ് നയിക്കുമെന്നാണ് വിവരം. സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളോട് രാഷ്ട്രപതിയെ കാണുന്നതില്‍ സഹകരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം.