Connect with us

india

മോദി സര്‍ക്കാറിന്റെ വിരട്ടല്‍ കൊണ്ട് പ്രതിപക്ഷം ഭയപ്പെടില്ല; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരോട് മോദി സര്‍ക്കാര്‍ രാഷ്ട്രീയ പീഡനവും പകപോക്കലും കാണിക്കുകയാണ്.

Published

on

കേന്ദ്ര ഏജന്‍സികള്‍ ഉപയോഗിച്ചുള്ള മോദി സര്‍ക്കാറിന്റെ വിരട്ടല്‍ രാഷ്ട്രീയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തമിഴ്‌നാട്ടില്‍ ഇഡി നടത്തി കൊണ്ടിരിക്കുന്ന വേട്ടയാടലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരോട് മോദി സര്‍ക്കാര്‍ രാഷ്ട്രീയ പീഡനവും പകപോക്കലും കാണിക്കുകയാണ്. ഇത്തരം ധിക്കാരപരമായ നടപടികള്‍ കൊണ്ട് പ്രതിപക്ഷത്ത് ആരും ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നീറ്റ് പരീക്ഷാ ക്രമക്കേട്: ലോക്‌സഭയില്‍ കേന്ദ്രത്തെ കൊണ്ട് ഉത്തരം പറയിപ്പിക്കുമെന്ന് കെസി വേണുഗോപാല്‍

ചോദ്യപേപ്പര്‍ വില്‍പ്പനയാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

നീറ്റ് പരീക്ഷാ ക്രമക്കേട് പുറത്തുവന്നതോടെ എല്ലാ സർക്കാർ പരീക്ഷകളുടെയും വിശ്വാസ്യത തകർന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ചോദ്യപേപ്പർ വിൽപ്പനയാണ് നടന്നത്. മാനവവിഭവശേഷി മന്ത്രി ധർമേന്ദ്ര പ്രധാന് ഇതിന്റെ ധാർമിക ഉത്തരവാദിത്തമുണ്ട്. മന്ത്രിയെ കൊണ്ട് ലോകസഭയിൽ ഉത്തരം പറയിപ്പിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ഇത്രയായിട്ടും പ്രധാനമന്ത്രി മൗനത്തിലാണ്. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് നിലപാട് സ്വീകരിച്ചിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി ദീർഘകാലമായി ആവശ്യപ്പെടുന്ന വിഷയമാണ്. പുതിയ സാഹചര്യത്തിൽ കോൺഗ്രസ് ആലോചന നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.

ടി പി വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത് കേരളം ഒന്നടങ്കം എതിർക്കേണ്ട പ്രശ്‌നമാണ്. മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് ടിപിയുടേത്. ശിക്ഷാ ഇളവ് നൽകുന്നത് തെറ്റായ സന്ദേശം നൽകും. അതിന് വലിയ വില നൽകേണ്ടിവരും. പ്രതികൾ പരോളിലിറങ്ങി ഉല്ലസിക്കുന്ന ചിത്രങ്ങൾ കണ്ടിരുന്നു. ഇതിനാണോ പരോളെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

 

Continue Reading

india

കെട്ടിടത്തിൽ തൂങ്ങി കിടന്ന് റീൽ ചിത്രീകരണം; യുവതിയും സുഹൃത്തും അറസ്റ്റിൽ

ഇവർക്കൊപ്പം റീൽ ചിത്രീകരിച്ചവർ ഒളിവിലാണ്‌.

Published

on

പൂനെയിൽ കെട്ടിടത്തിൽ തൂങ്ങി കിടന്ന് റീൽ ചിത്രീകരണം നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. മിഹിർ ​ഗാന്ധി (27), മിനാക്ഷി സലുങ്കെ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം റീൽ ചിത്രീകരിച്ചവർ ഒളിവിലാണ്‌.

പൂനെയിലെ പഴയ ഒരു ക്ഷേത്രത്തിൻറെ ഭാഗമായ കെട്ടിടത്തിൽ അപകടകരമായി തൂങ്ങിക്കിടന്നായിരുന്നു റീൽ. സുഹൃത്ത് മിഹിർ ഗാന്ധിയുടെ കയ്യിൽ പിടിച്ച് മീനാക്ഷി സുലുങ്കെ തൂങ്ങിക്കിടക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പത്തുനില കെട്ടിടത്തിന് സമാന ഉയരത്തിലുള്ള ക്ഷേത്രത്തിന് മുകളിൽ കയറിയായിരുന്നു ഇവരുടെ അഭ്യാസപ്രകടനം.

മീനാക്ഷിയും മിഹിറും പൊലീസ് വിളിപ്പിച്ചത് പ്രകാരം സ്റ്റേഷനിൽ എത്തുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു . ആറുമാസം വരെ തടവു കിട്ടാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Continue Reading

crime

ഹരിയാനയിൽ കോഴിയിറച്ചി വാങ്ങാനെത്തിയ രണ്ട് ഹിന്ദുയുവാക്കളെയും കടയുടമയായ മുസ്‍ലിം വ്യാപാരിയെയും പശുസംരക്ഷക ഗുണ്ടകൾ മർദിച്ചു

ആക്രമണത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം ഇപ്പോൾ പുറത്തറിഞ്ഞത്.

Published

on

ഹരിയാനയിലെ കടയിൽ മുസ്‍ലിം മാംസ വ്യാപാരിയെയും കടയിൽ കോഴിയിറച്ചി വാങ്ങാനെത്തിയ രണ്ട് ഹിന്ദുയുവാക്കളെയും പശു സംരക്ഷക ഗുണ്ടകൾ മർദിച്ചു. ജൂൺ 18ന് ഫരീദാബാദ് നഗരത്തിലാണ് സംഭവം.

ആക്രമണത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം ഇപ്പോൾ പുറത്തറിഞ്ഞത്. പശുസംരക്ഷക ഗുണ്ടകൾ കടയിൽ കയറി അക്രമം കാണിക്കുന്നതാണ് വിഡിയോയിൽ. അവർ തന്നെയാണ് വിഡിയോ എടുത്തതും.

വിഡിയോ എടുക്കുന്നതിനിടെ, കടയിൽ ഇറച്ചി വാങ്ങാനെത്തിയ രണ്ടുപേരുടെ പേരുകളും ഇവർ ചോദിക്കുന്നുണ്ട്. രണ്ടുപേരും ഹിന്ദുമത വിശ്വാസികളാണെന്ന് മനസിലായപ്പോൾ, ഹിന്ദുവായിട്ടും നിങ്ങൾ ചൊവ്വാഴ്ച മാംസം കഴിക്കുന്നുവെന്ന് പറഞ്ഞ് വിഡിയോ എടുത്തുകൊണ്ടിരുന്ന ആൾ ഇവരെ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ജൂൺ 19ന് ഉത്തർപ്രദേശിൽ ബീഫ് ബാഗിലാക്കി കൊണ്ടുപോയി എന്നാരോപിച്ച് തീവ്രഹിന്ദുത്വ സംഘടനയിലെ അംഗങ്ങൾ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ചിരുന്നു.

Continue Reading

Trending