Connect with us

kerala

പഞ്ചാരക്കൊല്ലിയിലെ കടുവയെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ വെടിവച്ചു കൊല്ലാന്‍ ഉത്തരവ്

കൂട് വെച്ചോ മയക്കുവെടി വെച്ചോ കടുവയെ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവച്ചു കൊല്ലാനാണ് ഉത്തരവ്.

Published

on

പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എസ്ഒപി പ്രകാരം പ്രത്യേക സമിതി രൂപീകരിച്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എസ്ഒപി പ്രകാരമുള്ള മറ്റ് നടപടി ക്രമങ്ങള്‍ പാലിച്ച് തുടര്‍നടപടികള്‍ എടുത്ത് വരികയാണ്.

കൂട് വെച്ചോ മയക്കുവെടി വെച്ചോ കടുവയെ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവച്ചു കൊല്ലാനാണ് ഉത്തരവ്. അതേസമയം ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ എസ്ഒപി കര്‍ശനമായി പാലിച്ചാകണം നടപടികള്‍ എന്നും നിര്‍ദേശമുണ്ട്.

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറി. കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

 

kerala

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കല്‍ ബുളളറ്റിനിലെ അറിയിപ്പ്.

Published

on

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കല്‍ ബുളളറ്റിനിലെ അറിയിപ്പ്. വൃക്കകളുടെ പ്രവര്‍ത്തനവും രക്ത സമ്മര്‍ദ്ദവും സാധാരണ നിലയിലായിട്ടില്ല.

ജൂണ്‍ 23നാണ് വി.എസിനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്.

Continue Reading

kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം

വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

Published

on

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന വ്യവസ്ഥയോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്‌റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാനസികവും ശാരീരികവുമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ സുകാന്തിനെതിരെ പൊലീസ് കണ്ടെത്തിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ടുമാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു.

പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നല്‍കി ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

kerala

വയനാട് ചീരാലില്‍ വീണ്ടും പുലിയിറങ്ങി

രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.

Published

on

വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാലില്‍ വീണ്ടും പുലിയിറങ്ങി. കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തു നായയെ പുലി ആക്രമിച്ച് പകുതി ഭക്ഷിച്ച നിലയില്‍ വീടിനു സമീപത്തെ കൃഷിയിടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഏറെ നാളായി ചീരാല്‍ മേഖലയില്‍ പുലിയുടെ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.

Continue Reading

Trending