kerala
പി ബാലചന്ദ്രന്‍ എം.എല്‍.എയുടെ പ്രസ്താവന പാര്‍ട്ടി നിലപാടല്ല; സി.പി.ഐ
സംഭവം വിവാദമായതിന് പിന്നാലെ എം.എല്‍.എ പോസ്റ്റ് പിന്‍വലിച്ചിരുന്നു

പി. ബാലചന്ദ്രന്‍ എം.എല്‍.എ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രാമായണത്തെയും ശ്രീരാമനെയും സീതയെയുമെല്ലാം ബന്ധിപ്പിച്ച് എഴുതിയ അഭിപ്രായം തികച്ചും തെറ്റാണെന്നും അത് പാര്‍ട്ടി നിലപാട് അല്ലെന്നും സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ.കെ വത്സരാജ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ ഒരു അഭിപ്രായം സി.പി.ഐയ്‌ക്കോ എല്‍.ഡി.എഫിനോ ഇല്ല. എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുകയും വിശ്വാസികളെയും വിശ്വാസമില്ലാത്തവരെയും ഒരുപോലെ കാണുകയും ചെയ്യുന്ന വിശാലമായ കാഴ്ചപ്പാടാണ് സി.പി.ഐക്കുള്ളത്. എന്നാല്‍, ആ നിലപാടിന് വിരുദ്ധമായി ഫെയ്‌സ്ബുക്കില്‍ അഭിപ്രായം എഴുതിയ പി ബാലചന്ദ്രന്‍ എം.എല്‍.എ തന്നെ ഇതിനകം തന്റെ ഭാഗത്തുനിന്ന് ഉണ്ടായ ജാഗ്രതക്കുറവ് തിരിച്ചറിയുകയും തിരുത്തുകയും പോസ്റ്റ് പിന്‍വലിച്ച് നിരുപാധികം ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്.
നിര്‍ഭാഗ്യകരമായ ഈ സംഭവം മൂലം വിശ്വാസികള്‍ക്ക് ഉണ്ടായ പ്രയാസത്തില്‍ ഇന്ത്യന്‍ സി.പി.ഐ ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നതായും ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പ്രസ്താവനയില്‍ അറിയിച്ചു.
”രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്പി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം.
രാമന്‍ മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ” എന്നായിരുന്നു ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.സംഭവം വിവാദമായതിന് പിന്നാലെ എം.എല്‍.എ പോസ്റ്റ് പിന്‍വലിച്ചിരുന്നു
kerala
തോട്ടിൽ നിന്ന് കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് 18കാരന് ദാരുണാന്ത്യം
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം

സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. മലപ്പുറം വേങ്ങരയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 18കാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്താണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്നിരുന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
kerala
അറുത്തുമാറ്റിയ കമ്പിയുടെ വിടവിലൂടെ ഇഴഞ്ഞ് പുറത്തേക്ക്; ഗോവിന്ദചാമി ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ജയിൽ ചാടുന്നത് സഹതടവുകാരായ നാല് പേർക്ക് അറിയാമായിരുന്നു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പത്താം ബ്ലോക്കിലെ സെല്ലിന്റെ താഴ് ഭാഗത്തെ കമ്പികകൾ മുറിച്ചുമാറ്റി ഗോവിന്ദച്ചാമി പുറത്തേക്ക് കടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ. ഇയാളുടെ കൈയ്യിൽ ഒരു തുണികെട്ടും കാണാം.
മുറിച്ചു മാറ്റിയ കമ്പികളിലൂടെ ഇഴഞ്ഞുനീങ്ങിയാണ് ഗോവിന്ദച്ചാമി പുറത്തുകടക്കുന്നത്. സെല്ലില്‍ നിന്ന് മുറിച്ചുമാറ്റിയ കമ്പികള്‍ക്കിടയിലൂടെ നൂന്നിറങ്ങിയ ഗോവിന്ദച്ചാമി കമ്പികള്‍ പഴയപടി ചേര്‍ത്തുവെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആ സമയത്തുപോലും സെല്ലിന്റെ പരിസരത്തേക്ക് ആരും എത്തിയിട്ടില്ല. നിരന്തരം പരിശോധന നടക്കുന്ന സ്ഥലമായിരുന്നെങ്കില്‍ ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടേണ്ടതായിരുന്നു.
കുറച്ചധികം കാലമായി ജയിൽചാട്ടം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു എന്നതിന് തെളിവാണ് ഈ ദൃശ്യങ്ങൾ. ശരീര ഭാരം കുറയ്ക്കലും വ്യായാമങ്ങൾ ചെയ്യലുമെല്ലാം ഇതിന്റെ ഭാഗമായുള്ളതായിരുന്നു. ഗോവിന്ദച്ചാമിക്ക് ഏതെങ്കിലും തരത്തലുള്ള സഹായം ലഭിച്ചത്തിന്റെ ഒരു സൂചനയും ദൃശ്യങ്ങളില്ല. പുലർച്ചെ 1.10ന് സെല്ലിൽ നിന്ന് ഇറങ്ങിയ ഗോവിന്ദച്ചാമി ജയിൽ ചാടുന്നത് 4 മണിക്ക് ശേഷമാണ്. മറ്റ് സഹായങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇയാൾ വേഗത്തിൽ രക്ഷപ്പെടുമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ജയിൽ ചാടുന്നത് സഹതടവുകാരായ നാല് പേർക്ക് അറിയാമായിരുന്നു. മൊഴിയെടുക്കുന്നതിനായി ജയിലിൽ ഗോവിന്ദച്ചാമിയുമായി ബന്ധമുള്ള സഹതടവുകാരുടെ പട്ടിക പൊലീസ് തയ്യാറാക്കി. ജയിൽ ചാടുന്ന ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.
kerala
കനത്ത മഴ; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു
2403 അടിയാണ് ഇടുക്കി ഡാമിലെ പരാമാവധി സംഭരണ ശേഷി.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2372.88 അടി ( 66.81%) ആയതോടെയാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബ്ലൂ അലര്‍ട്ട് ലെവല്‍ 2372.58 ആയിരുന്നു. 2403 അടിയാണ് ഇടുക്കി ഡാമിലെ പരാമാവധി സംഭരണ ശേഷി. റൂള്‍ കര്‍വ് പ്രകാരം 2379.58 അടി ആയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഓറഞ്ച് അലര്‍ട്ട് ലെവല്‍ 2378.58 ആണ്. സംസ്ഥാനത്ത് വിവിധ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനം; സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍
-
kerala3 days ago
കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india2 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
News2 days ago
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala2 days ago
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ