കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പി.ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പള്ളിക്കുന്ന് ചെട്ടി പീടിക ബ്രാഞ്ച് അംഗം നീരാജിനെ യാണ് പുറത്താക്കിയത്. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് നടപടി. ജയരാജന് സീറ്റ് നിഷേധിച്ചത് നീതി കേടാണെന്നാണ് ധീരജിന്റെ വിമര്‍ശനം.

വാട്‌സാപ്പ് ഗ്രൂപ്പുകളും ഫെയ്‌സ്ബുക്ക് പേജുകളും കേന്ദ്രീകരിച്ച് ജയരാജനെ പിന്തുണച്ചുകൊണ്ട് ക്യാംപെയിന്‍ തുടങ്ങിയിട്ടുണ്ട്. പി ജെ ആര്‍മി ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജയരാജന് ശക്തമായ പിന്തുണയുമായി സൈബര്‍ സഖാക്കള്‍ എത്തിയിരിക്കുന്നത്.