Connect with us

kerala

പി. ശാദുലി: പ്രതിഭാധനനായ രാഷ്ട്രീയ നേതാവ്

നാദാപുരം പഞ്ചായത്തില്‍ ഇന്ന് ഉച്ചക്ക് 12 വരെ ഹര്‍ത്താല്‍ ആചരിക്കും.

Published

on

പണ്ഡിത കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് ഒരു നാടിന്റെ മത രാഷ്ട്രീയസാമൂഹിക വിദ്യാഭ്യാസ രംഗങ്ങളില്‍ പക്വമായി നേതൃത്വം നല്‍കിയ പ്രതിഭയായിരുന്നു ഇന്നലെ അന്തരിച്ച പി ശാദുലി സാഹിബ്. പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിത നായിരുന്ന എ.സി കലന്തന്‍ മുസ്ലിയാരുടെ മകനായി 1950 ജൂണ്‍ നാലിന് നാദാപുരത്ത് ജനിച്ച ശാദുലി സാഹിബ് ജീവിതത്തില്‍ ആദര്‍ശ വിശുദ്ധിയും മത ചിട്ടയും കൊണ്ടു നടന്ന ജനകീയനായ നേതാവായിരുന്നു. എം.എ ബിരുദം ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം നാദാപുരം ഗവ: യു.പി സ്‌കൂള്‍, പുറമേരി ഹൈസ്‌കൂള്‍, മടപ്പളളി ഗവ: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. പിതാവിന്റെ കൂടെ നാദാപുരം ദര്‍സിലും പഠനം നടത്തി. നാദാപുരം ടി.ഐ.എം ഗവ: ഹൈസ്‌കൂള്‍, എം. വൈ.എം യതീംഖാന, എം.ഇ.റ്റി കോളജ്, എന്‍.ഐ മദ്രസ കുമ്മങ്കോട്, എസ്.എസ് മദസ ഈസ്റ്റ് കുമ്മങ്കോട്, ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍ കക്കംവെളളി എന്നിവയുടെ സ്ഥാപക ഭാരവാഹിയായിരുന്നു. കക്കംവെളളി ഐ.എസ്.സിയുടെ ചെയര്‍മാന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്, സ്വതന്ത്രകര്‍ഷക സംഘം സംസ്ഥാന വൈസ്പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഈയിടെ പുസ്തക രചനയിലും അദ്ദേഹം സമയം ചെലവഴിക്കുകയുണ്ടായി.ആത്മാവിന്റെ ഉള്ളറകളിലൂടെ ഒരു ആത്മീയസഞ്ചാരം, അണയാത്ത ദീപങ്ങള്‍, ഇരുലോകവിജയം ഉള്ളറിവിലൂടെ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടവയില്‍ ചിലതാണ്. ചന്ദ്രിക പ്രസിദ്ധീകരണങ്ങളിലും സ്വതന്ത്ര കര്‍ഷകനിലും വ്യത്യസ്ത ആനുകാലികങ്ങളിലും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1976 മുതല്‍ 78 വരെ സംസ്ഥാന എം.എസ്.എഫ് പ്രസിഡണ്ടായിരുന്നു, 1979 മുതല്‍ നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം, 1980ല്‍ കേരള ഗ്രന്ഥശാലാസംഘം ഡയറക്ടര്‍, 1989 മുതല്‍ പഞ്ചായത്ത് പ്രസിഡണ്ട്, 1993 മുതല്‍97 വരെ കേരള സ്‌റ്റേറ്റ് വേര്‍ഹൗസിംഗ് കോര്‍പറേഷന്‍ ചെയര്‍മാന്‍, 2000മുതല്‍ 2005 വരെ ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍, ഈകാലയളവില്‍ തന്നെ കേരള സ്‌റ്റേറ്റ് പിന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍, 2011 മുതല്‍ 2014 വരെ സില്‍ക്ക് ഡയറക്ടര്‍ എന്നീസ്ഥാനങ്ങള്‍ വഹിക്കുകയുണ്ടായി. ഭാര്യ സഫിയാ ശാദുലി 1995 ല്‍ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രഥമ വനിതാ പ്രസിഡണ്ടായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ നാടിന്നും പാര്‍ട്ടിക്കും സമുദായത്തിനും അന്തസുള്ള നിലപാട് എടുക്കുന്നതിനും സമാധാനത്തിന്റെ സൂത്രവാക്യം രചിക്കുന്നതിനും ശാദുലി സാഹിബിന് അസാമാന്യ പാടവം ഉണ്ടായിരുന്നു. നാദാപുരത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സി എച്ച് അടക്കമുള്ള നേതാക്കളുമായുള്ള ബന്ധം ഉപയോഗ പ്പെടുത്തി ശാദുലി സാഹിബ് നടത്തിയ പ്രവര്‍ത്തനം ചരിത്ര താളുകളില്‍ രേഖപ്പെടുത്താവുന്നതാണ് . അനാരോഗ്യം പോലും വക വെക്കാതെ പാര്‍ട്ടി പരിപാടികളില്‍ ഇപ്പോഴും സജീവ സാന്നിധ്യമായിരുന്ന ശാദുലി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാദാപുരം ലീഗ് ഹൗസില്‍ നടന്ന മണ്ഡലം ലീഗ് സമ്മേളന സ്വാഗത സംഘം രൂപീകരണ സംഗമത്തില്‍ ഉജ്വല പ്രസംഗമാണ് നടത്തിയത്. മരണ വിവരമറിഞ ഉടന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം കെ മുനീര്‍ വീട്ടിലെത്തി ജനാസയില്‍ ഹരിത പതാക പുതപ്പിച്ചു. ഇന്ന് രാവിലെ 11 ന് നാദാപുരം ജുമാ മസ്ജിദില്‍ നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മുനവ്വറലി ശിഹാബ് തങ്ങള്‍, കെ മുരളീധരന്‍ എം പി, ബിനോയ് വിശ്വം എം പി, രമേശ് ചെന്നിത്തല, ഇ കെ വിജയന്‍ എം എല്‍ എ, കെ കെ രമ എം എല്‍ എ, കെ പി കുഞ്ഞമ്മദ് കുട്ടി എം എല്‍ എ, പി കെ കെ ബാവ തുടങ്ങിയവര്‍ അനുശോചിച്ചു. നാദാപുരം പഞ്ചായത്തില്‍ ഇന്ന് ഉച്ചക്ക് 12 വരെ ഹര്‍ത്താല്‍ ആചരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൊന്നാനി ബോട്ടപകടം: സര്‍ക്കാറില്‍ നിന്ന് ധനസഹായം ആവശ്യപ്പെട്ട് ബോട്ടുടമ

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും

Published

on

മലപ്പുറം: സര്‍ക്കാരില്‍ നിന്ന് ധനസഹായം വേണമെന്ന ആവശ്യവുമായി പൊന്നാനിയില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ട് ഉടമ നൈനാര്‍. വൃക്ക രോഗ ബാധിതനായ തനിക്ക് ഏക ആശ്രയമായിരുന്നു ബോട്ട്. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതോടെ വരുമാനം നിലച്ചുവെന്നും നൈനാര്‍ പറഞ്ഞു.

എട്ടുവര്‍ഷമായി മത്സ്യബന്ധനത്തിന് പോയിരുന്ന ബോട്ടായിരുന്നു എന്നും അപകടത്തില്‍ മരിച്ചവര്‍ ഏഴു വര്‍ഷമായി ബോട്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരാണന്നും അവരുടെ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണന്നും ബോട്ടുടമ പറഞ്ഞു. അപകടം നടന്ന ദിവസം ഒരു ലക്ഷത്തോളം രൂപയുടെ മത്സ്യം പിടിച്ചിരുന്നു. അപകടത്തില്‍ അതെല്ലാം നഷ്ടമായി. അതിനാല്‍ സര്‍ക്കാര്‍ കണ്ണ് തുറക്കണമെന്നും നൈനാര്‍ ആവശ്യപ്പെട്ടു.

പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് ബോട്ടപകടത്തില്‍ മരിച്ചത്. ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പൊന്നാനിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും. ഡയറക്ടര്‍ ഓഫ് ജനറല്‍ ഷിപ്പിംഗിലെയും മെര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണ് പൊന്നാനിയില്‍ എത്തുക. അപകടത്തില്‍ മരിച്ചവര്‍ക്കുള്ള ഇന്‍ഷുറന്‍സ് സഹായം നല്‍കുന്നതിനായി കപ്പല്‍ ഇന്‍ഷുറന്‍സ് സര്‍വേയറും എത്തിച്ചെരുന്നതാണ്.

Continue Reading

kerala

കാനയി ലേക്ക് വാഹനം മറിഞ്ഞ് റിട്ട അധ്യാപിക മരിച്ചു; നടന്‍ മാകത്യുവി ന്റെ മാതാപിതാക്കള്‍ക്കടക്കം പരിക്ക്

മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്

Published

on

എറണാകുളം: ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട അധ്യാപിക മരിച്ചു. മാമല തുരുത്തിലെ ബീന (60) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒരു മണി യോടെയാണ് അപകടം.

പരുക്കേറ്റ ഭര്‍ത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസന്‍ എന്നിവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചു. നടന്‍ മാത്യു (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)വിന്റെ മാതാപിതാക്കളാണ് ബീജുവും സൂസനും. മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. ഒരു മരണാന്തരച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സംഘം.

Continue Reading

kerala

സിനിമയില്‍ അഭിനയിക്കാന്‍ പോകുവാണെന്ന് കുറിപ്പെഴുതിവച്ച് 14കാരന്‍ വീടുവിട്ടിറങ്ങി

ഇന്നലെ രാവിലെ ആറരക്ക് ട്യൂഷന്‍ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു

Published

on

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ കുറിപ്പെഴുതിവെച്ച് 14 കാരന്‍ വീടുവിട്ടിറങ്ങി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് ഇന്നലെ മുതല്‍ കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചുവര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നുമെഴുതിയ കുറിപ്പ് കണ്ടെത്തി.

ഇന്നലെ രാവിലെ ആറരക്ക് ട്യൂഷന്‍ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്താതായതോടെയാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും തിരക്കഥ എഴുതാന്‍ താല്‍പര്യമുണ്ടെന്നും കാണിച്ചുള്ള കുറിപ്പ് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending