india

വീണ്ടും യുദ്ധവിമാനങ്ങളുമായി പാക് ആക്രമണം, വെടിവെച്ചിട്ട് ഇന്ത്യ

By webdesk17

May 08, 2025

ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു. പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്താന്റെ രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു. പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു.

വ്യേമാക്രമണത്തില്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ ചാവേര്‍ ആക്രമണവുമായി പാകിസ്താന്‍ മുന്നിടുകയായിരുന്നു. രജൌരിയിലാണ് പാക് ചാവേര്‍ ആക്രമണം നടത്തിയത്.

സുരക്ഷ മുന്‍ നിര്‍ത്തി ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചു. വിമാനത്താവളങ്ങളിലേക്ക് പുതുതായി ആരെയും പ്രവേശിപ്പിക്കില്ല.