Connect with us

Culture

പാക്കിസ്ഥാന്‍ യുദ്ധത്തിനെതിര്; ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു: നവാസ് ഷെരീഫ്

Published

on

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ സമാധാന ചര്‍ച്ചകള്‍ തുടരാന്‍ ഇന്ത്യ അനുവദിക്കുന്നില്ലെന്നും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്.
ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ഇതു പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യ ഒരിക്കലും അനുവദിച്ചിട്ടില്ല. പാക്കിസ്ഥാന്റെ ഓരോ ശ്രമങ്ങളെയും ഇന്ത്യ വീണ്ടും വീണ്ടും വിഫലമാക്കുകയാണ് ചെയ്തതെന്നും പാക് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കാശ്്മീര്‍ വിഷയത്തില്‍ വിളിച്ചു കൂട്ടിയ പ്രത്യേക പാക്ക് പാര്‍ലമെന്റ് സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധത്തിനെതിരായ നയമാണ് പാക്കിസ്ഥാന്റെത്. ഇരുരാജ്യങ്ങളുടെയും ഇടയില്‍ സമാധാനമാണ് വേണ്ടത്. ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് വീണ്ടും ആഗ്രഹിക്കുന്നതെന്നും ഷരീഫ് പറഞ്ഞു.

ഉറി ആക്രമണത്തില്‍ യാതൊരുവിധ അന്വേഷണവുമില്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത്. ആക്രമണം ഉണ്ടായ മണിക്കൂറുകള്‍ക്കകം ഉത്തരവാദിത്തം പാക്കിസ്ഥാനുമേല്‍ കെട്ടിവക്കുകയാണുണ്ടായത്. ഇതിനു പിന്നില്‍ ഗൂഢലക്ഷ്യമാണെന്നത് ആര്‍ക്കും മനസ്സിലാകും.

എന്നാല്‍ സെപ്റ്റംബര്‍ 28ന് ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു നടത്തിയ ആക്രമത്തില്‍ രണ്ടു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. ഏതു വിധത്തിലുള്ള ആക്രമണത്തെയും നേരിടാന്‍ പാക്ക് സൈന്യം പൂര്‍ണ സജ്ജരാണ്. അക്രമത്തിന് ഉചിതമായ തിരിച്ചടി പാക്കിസ്ഥാന്‍ നല്‍കിക്കഴിഞ്ഞു എന്നും ഷരീഫ് വ്യക്തമാക്കി.

ഇന്ത്യയും പാക്കിസ്ഥാനും ഒത്തൊരുമയോടെ ദാരിദ്ര്യത്തിനെതിരെ പോരാടണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളിയോട്
പാക് പ്രധാനമന്ത്രി ശക്തമായ പ്രതികരിച്ചു. ദാരിദ്ര്യത്തിനെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ചുനിന്നു പോരാടലാണ് മോദി ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യ ഒരു കാര്യം മനസ്സിലാക്കണം. കൃഷി ഭൂമികളിലൂടെ ടാങ്കുകള്‍ ഓടിച്ചാല്‍ ദാരിദ്ര്യത്തെ തുടച്ചുനീക്കാനാവില്ല, ഷെരീഫ് പറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ആടുജീവിതം ഒ.ടി.ടിയിലേക്ക്

പൃഥ്വിരാജ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്

Published

on

പൃഥ്വിരാജ് ചിത്രം ആടുജീവിതം ഒ.ടി.ടിയിലെത്തുന്നു. ജൂലൈ 19 ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. പൃഥ്വിരാജ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം കാണാം. നെറ്റ്ഫ്ലിക്സും ചിത്രത്തിെന്റെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്..

ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം മാർച്ച് 28 നാണ് തിയറ്ററുകളിലെത്തിയത്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം എല്ലാ ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 160 കോടിയോളമായിരുന്നു ആഗോളതലത്തിൽ ചിത്രം നേടിയത്.

Continue Reading

Film

ഇഡിക്ക് മൊഴി നൽകി സൗബിൻ ഷാഹിർ; ‘പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല’

ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്

Published

on

മഞ്ഞുമ്മൽ ബോയ്സ് സിനിമ നി‍ർമ്മാതാക്കൾക്കെതിരെയുള്ള ഇഡി അന്വേഷണത്തിൽ മൊഴി നൽകി നിർമ്മാതാക്കളിലൊരാളായ നടൻ സൗബിൻ ഷാഹിർ. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല. എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ടെന്നും ഇഡിക്ക്‌ മൊഴി നൽകി.

ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയുടെ നിർമ്മാണത്തിനായി തന്റെ പക്കൽ നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിർമ്മാതാവാണ് പരാതി നൽകിയത്.

പറവ ഫിലിംസ് നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നുമാണ് ഹൈക്കോടതിയിൽ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞത്. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിർമ്മാണ ചെലവായതെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.

Continue Reading

Film

‘അമ്മ’ വാർഷിക യോഗം ആരംഭിച്ചു; സസ്പെൻസ് നിലനിർത്തി ഭാരവാഹി തെരഞ്ഞെടുപ്പ്

നിലവിലെ ജനറൽ സെക്രട്ടറി ഇടവേള ബാബു മത്സരരംഗത്തില്ല

Published

on

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’ വാർഷിക യോഗം കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ ആരംഭിച്ചു. ഭാരവാഹി തിരഞ്ഞെടുപ്പിനായാണ് യോഗം. നിലവിലെ പ്രസിഡന്റായ മോഹൻലാൽ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കു മത്സരം നടക്കും.

കുക്കു പരമേശ്വരൻ, സിദ്ദീഖ്, ഉണ്ണി ശിവപാൽ എന്നിവരാണ് സ്ഥാനാർഥികൾ. ജഗദീഷ്, ആർ. ജയൻ (ജയൻ ചേർത്തല), മഞ്ജു പിള്ള എന്നിവർ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും അനൂപ് ചന്ദ്രനും ബാബുരാജും ജോയന്‍റ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു ബാബുരാജും അനൂപ് ചന്ദ്രനും തമ്മിലാണ് മത്സരം. 11 അംഗ എക്സിക്യൂട്ടീവിലേക്കു 12 പേർ മത്സരിക്കുന്നു. നിലവിലെ ജനറൽ സെക്രട്ടറി ഇടവേള ബാബു മത്സരരംഗത്തില്ല. അമ്മയുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളിൽ 4 പേർ സ്ത്രീകളായിരിക്കണം. വൈസ് പ്രസിഡന്റ് പദവിയിലേക്ക് രണ്ടു സ്ത്രീകൾ മത്സരിക്കുന്നതിനാൽ ഇക്കാര്യത്തിൽ തീരുമാനം ആയതിനു ശേഷമാകും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എത്ര സ്ത്രീകൾ ഉണ്ടാവണം എന്നു നിശ്ചയിക്കുക.

Continue Reading

Trending