ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഉള്‍പെടെ പാകിസ്താന്‍ അനധികൃതമായി കൈവശപ്പെടുത്തിയ സ്ഥലങ്ങളില്‍ നിന്ന് ഒഴിയണമെന്ന് ഇന്ത്യ. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി ഡോ. കാജല്‍ ഭട്ടാണ് ഇക്കാര്യം ഉന്നയിച്ചത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

യുഎന്‍ കൗണ്‍സില്‍ ഓപ്പണ്‍ ഡിബേറ്റില്‍ പാക് പ്രതിനിധിയുടെ കശ്മീര്‍ വിഷയത്തിലെ ആരോപണത്തിലാണ് ഇന്ത്യന്‍ പ്രതിനിധിയുടെ മറുപടി.

അതിനിടെ കശ്മീരിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കശ്മീരിലേക്കും പാകിസ്താന്‍ അതിര്‍ത്തിയുടെ പത്ത് കിലോമീറ്റര്‍ ദൂരപരിധിയിലുള്ള സ്ഥലങ്ങളിലേക്കും പോകരുതെന്ന് അമേരിക്ക പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് അമേരിക്കയുടെ വിലക്ക്.