Connect with us

Culture

ഇന്ത്യയില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് ആയുധം കടത്താനുള്ള ശ്രമം; പഞ്ചാബ് അതിര്‍ത്തിയില്‍ ഡ്രോണുകള്‍ കണ്ടെത്തി

Published

on

പാക്കിസ്ഥാന്‍- പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും ഡ്രോണ്‍ കണ്ടെത്തി. പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ ഉപയോഗിച്ച് ആയുധം കടത്തിയ സംഭവത്തിലെ തുടരന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്.

ഇന്ത്യയില്‍ ഭീകരരാക്രമണം ലക്ഷ്യമിട്ട് ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് അതിര്‍ത്തിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് 80 കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങള്‍ കടത്തിയിരുന്നു. ചൈനീസ് ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു ആയുധക്കടത്ത്. സംഭവത്തില്‍ പിടിയിലായ പ്രതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചില്‍ ഡ്രോണ്‍ കണ്ടെത്തുകയായിരുന്നു. 10 കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങള്‍ ഈ ഡ്രോണ്‍ ഉപയോഗിച്ച് കടത്തിയെന്നാണ് വിവരം.

News

ഇസ്രാഈൽ ആഗ്രഹിച്ചതൊന്നും നേടിയില്ല; വെടിനിർത്തൽ കരാറിൽ ഫലസ്തീനികളെ അഭിനന്ദിച്ച് ഹിസ്ബുല്ല തലവൻ

ഈ കരാർ 2024 മെയിൽ നിർദേശിച്ചതിൽനിന്ന് മാറ്റമില്ല. പ്രതിരോധ ശക്തികളുടെ സ്ഥിരത തെളിയിക്കുന്നതാണിത്, അവർ ആഗ്രഹിച്ചത് അവർ എടുത്തു.

Published

on

ഗസ്സയിലെ വെടിനിർത്തൽ കരാറിൽ ഫലസ്തീനികളെ അഭിനന്ദിച്ച് ഹിസ്ബുല്ല തലവൻ നയീം ഖാസിം. ഇസ്രാഈലിനെതിരായ ചെറുത്തുനിൽപ്പിന്റെ സ്ഥിരതയാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കരാർ 2024 മെയിൽ നിർദേശിച്ചതിൽനിന്ന് മാറ്റമില്ല. പ്രതിരോധ ശക്തികളുടെ സ്ഥിരത തെളിയിക്കുന്നതാണിത്, അവർ ആഗ്രഹിച്ചത് അവർ എടുത്തു. പക്ഷെ, ഇസ്രാഈൽ ആഗ്രഹിച്ചതൊന്നും അവർക്ക് ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രാഈലും ഹിസ്ബുല്ലയും കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ കരാറിലെത്തിയിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിന് ശേഷം ലെബനാനിൽനിന്ന് ഹിസ്ബുല്ലയും യെമനിൽനിന്ന് ഹൂതികളും ഇസ്രാഈലിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തിയിരുന്നു.

ശനിയാഴ്ചയും ഹൂതികൾ ഇസ്രാഈൽ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. മിസൈൽ വിജയകരമായി പ്രതിരോധിച്ചെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. മിസൈൽ വന്നതോടെ മധ്യ ഇസ്രാഈലിലും ജെറുസലേമിലുമെല്ലാം അപായ സൈറണുകൾ മുഴങ്ങി.

അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ ആക്രമണം അവസാനിപ്പിക്കുമെന്ന് കഴിഞ്ഞദിവസം ഹൂതികൾ അറിയിച്ചിരുന്നു. ഗസ്സിലെ വെടിനിർത്തൽ കരാർ ഞായറാഴ്ച രാവിലെ 8.30ന് പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ‘എക്സി’ൽ അറിയിച്ചു.

Continue Reading

india

ആർ.ജികർ ബലാത്സംഗ കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ

2024 ഓഗസ്റ്റ് ഒമ്പതിനാണ് യുവഡോക്ടര്‍ കൊല്ലപ്പെട്ടത്. യുവതിയുടെ ആന്തരിക അവയങ്ങള്‍ക്ക് ഉള്‍പ്പെടെ സാരമായി പരിക്കേറ്റിരുന്നു. 

Published

on

പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റവാളി. ആശുപത്രിയിലെ സൂരക്ഷാ ജീവനക്കാരനായ സഞ്ജയാണ് കേസിലെ ഏക പ്രതി. രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സംഭവമായിരുന്നു ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലേത്. 2024 ഓഗസ്റ്റ് ഒമ്പതിനാണ് യുവഡോക്ടര്‍ കൊല്ലപ്പെട്ടത്. യുവതിയുടെ ആന്തരിക അവയങ്ങള്‍ക്ക് ഉള്‍പ്പെടെ സാരമായി പരിക്കേറ്റിരുന്നു.

ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ മരിച്ചതിന്റെ പിറ്റേ ദിവസമാണ് യുവഡോക്ടറെ കണ്ടെത്തിയത്. തുടര്‍ന്ന് യുവഡോക്ടറുടെ മരണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 24 മണിക്കൂര്‍ സമയമെടുത്ത ബംഗാള്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്. പിന്നാലെ സഞ്ജയ് റോയി അറസ്റ്റിലാകുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

ബംഗാളിലെ കായിക-സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ യുവഡോക്ടര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി. യുവഡോക്ടറുടെ മരണത്തില്‍ അപലപിച്ച് മമത നേരിട്ട് പ്രതിഷേധ വേദികളില്‍ എത്തിയിരുന്നു. പിന്നാലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷും ഇയാളുടെ രാഷ്ട്രീയ ബന്ധവും ബംഗാളില്‍ ചര്‍ച്ചയായി. തുടര്‍ന്ന് ഇയാളെ ഓഗസ്റ്റ് 12ന് സ്ഥലംമാറ്റുകയും ചെയ്തു.

ഒരു സംഘം ആളുകള്‍ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആക്രമണം തെളിവ് നശിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ നിഗമനം നടത്തിയിരുന്നു.  ഇതിനിടെ രാജ്യത്തുനീളമായി ഇടവേളകളില്ലാതെ തൊഴിലെടുക്കുന്ന മെഡിക്കല്‍ രംഗത്തെ ജീവനക്കാരുടെ ദുരവസ്ഥകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും പ്രതിഷേധമുണ്ടാകുകയും ചെയ്തു. ഐ.എം.എ അടക്കം പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

യുവഡോക്ടര്‍ ബലാത്സംഗം ചെയ്യപ്പെട്ട കേസ് പ്രതിസന്ധിയിലായതോടെ അന്വേഷണം സി.ബി.ഐക്ക് കൈമാറുകയും അഴിമതി കേസില്‍ സന്ദീപ് ഘോഷ് അറസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായി. എന്നാല്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റമോ ഡോക്ടറുടെ മരണമായി ബന്ധപ്പെട്ട വകുപ്പുകളോ ചുമത്തിയിട്ടില്ല. പകരം കേസിലെ ഏക പ്രതി സഞ്ജയ് റോയി മാത്രമാണെന്നാണ് കണ്ടെത്തിയത്. ഡോക്ടറുടെ മരണത്തില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും സ്വമേധയാ കേസെടുത്തിരുന്നു.

Continue Reading

india

ചരിത്രത്തെ വളച്ചൊടിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നു: അശോക് ഗെലോട്ട്‌

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെ പറഞ്ഞത് പോലെ ചരിത്രത്തെ വളച്ചൊടിക്കുന്നവർക്ക് ഒരിക്കലും ചരിത്രം സൃഷ്ടിക്കാൻ കഴിയില്ലെന്നും ഗെലോട്ട് വ്യക്തമാക്കി.

Published

on

രാജ്യത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നതിനുള്ള പ്രചാരണം ആര്‍എസ്എസും ബിജെപിയും ആരംഭിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെ പറഞ്ഞത് പോലെ ചരിത്രത്തെ വളച്ചൊടിക്കുന്നവർക്ക് ഒരിക്കലും ചരിത്രം സൃഷ്ടിക്കാൻ കഴിയില്ലെന്നും ഗെലോട്ട് വ്യക്തമാക്കി.

”തെറ്റായ വസ്തുതകൾ ഉപയോഗിച്ച് ചരിത്രം തിരുത്തിയെഴുതാൻ ശ്രമിച്ചതിന് ചരിത്രകാരന്മാർ തന്നെ പരിഹസിച്ച നിരവധി ഉദാഹരണങ്ങള്‍ ഇപ്പോഴും മുമ്പും ഉണ്ടായിട്ടുണ്ട്. മഹാത്മാഗാന്ധി, പണ്ഡിറ്റ് നെഹ്‌റു, സർദാർ പട്ടേൽ, ഭഗത് സിംഗ്, മൗലാനാ ആസാദ് തുടങ്ങിയ നേതാക്കൾ സ്വാതന്ത്ര്യസമരത്തിന് നല്‍കിയ സംഭാവനകള്‍ സുവർണ ലിപികളാൽ എഴുതപ്പെട്ടതും എന്നെന്നും മായാതെ നിലനിൽക്കുന്നതുമാണ്”- അശോക് ഗെലോട്ട് പറഞ്ഞു. എത്ര വളച്ചൊടിക്കാൻ ശ്രമിച്ചാലും സത്യത്തെ മാറ്റിമറിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“സിയാ-ഉൾ-ഹഖ് പാകിസ്ഥാനിൽ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം രാജ്യത്തിൻ്റെ ചരിത്രം തിരുത്തിയെഴുതാൻ തുടങ്ങി, 1971ലെ യുദ്ധത്തിൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ വിജയിച്ചുവെന്നുവരെ അദ്ദേഹം പുസ്തകങ്ങളിൽ എഴുതി. ബംഗ്ലാദേശിലും സമാനമായ സംഭവങ്ങളാണ് നടക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഷെയ്ഖ് മുജീബുറഹ്മാൻ്റെ പേര് നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് അവിടെ നടക്കുന്നത്. ഇത്തരം ശ്രമങ്ങൾ ലോകത്ത് ഈ രാജ്യങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കർഷക നേതാവ് ജഗ്ദീപ് സിംഗ് ദല്ലേവാളിൻ്റെ ആരോഗ്യകാര്യത്തിൽ കേന്ദ്രവും പഞ്ചാബ് സർക്കാരും നിസംഗത പുലർത്തുന്നതായും ഗെലോട്ട് വ്യക്തമാക്കി. ജഗ്ജിത് സിംഗ് ദല്ലേവാൾ നിരാഹാര സമരം ആരംഭിച്ചിട്ട് 51 ദിവസം പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തുടർച്ചയായി വഷളായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര-പഞ്ചാബ് സർക്കാരുകൾ അദ്ദേഹത്തോടെ തികഞ്ഞ നിസ്സംഗതയാണ് കാണിച്ചതെന്നും ഗെലോട്ട് വ്യക്തമാക്കി.

Continue Reading

Trending