കറാച്ചി: വധഭീഷണിയെ തുടര്‍ന്ന് പാക് ഗായകന്‍ താഹിര്‍ഷാ നാടുവിട്ടു. നിരന്തരമായുളള വധഭീഷണിയെ തുടര്‍ന്നാണ് താരം നാടുവിട്ടത്. 2013-മുതല്‍ ഇന്റര്‍നെറ്റില്‍ തരംഗമാണ് താഹിര്‍.

2013-ല്‍ ‘ഐടുഐ’ എന്ന ഗാനം പുറത്തിറക്കിയതിലൂടെ പ്രശസ്തനായിരുന്നു. എന്നാല്‍ പിന്നീട് ഇറക്കിയ ‘ഏയ്ഞ്ചല്‍’ എന്ന ഗാനത്തിലൂടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പാക്കിസ്താനിലെ ആദ്യത്തെ ഓണ്‍ലൈന്‍ സിനിമയും ഷായാണ് പുറത്തിറക്കിയിരുന്നത്. ഇതിനും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

എന്നാല്‍ വധഭീഷണിയെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും കാര്യമുണ്ടായില്ലെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ വ്യക്തമാക്കി. ഏങ്ങോട്ടാണ് പോയതെന്ന് ഗായകന്റെ ഓഫീസ് വെളുപ്പെടുത്തിയില്ല. അതീവ ദു:ഖത്തോടെയാണ് രാജ്യം വിട്ടതെന്ന് ഓഫീസ് പ്രതികരിച്ചു.

watch song:

https://www.youtube.com/watch?v=ncdLBvFIIco