kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് പൂര്‍ണ്ണമായ ആത്മവിശ്വാസം ; മികച്ച ഭൂരിപക്ഷം നേടി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്ന് നേതാക്കള്‍

By webdesk13

November 21, 2024

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പൂര്‍ണ്ണമായ ആത്മവിശ്വാസമെന്ന് കോണ്‍ഗ്രസ്. 12,000 നും 15,000 നും ഇടയില്‍ ഭൂരിപക്ഷം നേടി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കും.

കല്‍പ്പാത്തിയിലെ 72 ബിജെപിക്കാര്‍ വോട്ട് ചെയ്തില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞില്ല. പാലക്കാട് നഗരസഭയില്‍ എട്ട് ശതമാനം വോട്ട് കുറഞ്ഞുവെന്നും വി കെ ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു.

കേരളം പോലെയുള്ള സ്ഥലത്ത് വര്‍ഗീയ ചിന്താഗതി പുലര്‍ത്തുന്ന പാര്‍ട്ടിയുടെ വക്താവ് മതേതര പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ വര്‍ഗീയതയ്ക്കെതിരെ മുമ്പിലുണ്ടെന്ന് പറയുന്നവര്‍ക്ക് ഒരു നല്ല വാക്ക് പറയാന്‍ തോന്നിയില്ല. പഴയ പ്രസ്താവനകള്‍ വളച്ചൊടിച്ച് കൈയ്യില്‍ നിന്നും പൈസ ഇറക്കി പത്രത്തില്‍ കൊടുത്ത് വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.