Connect with us

kerala

പാലക്കാട്ട് മുഖ്യശത്രു യു.ഡി എഫ്; ബി.ജെ.പിക്ക് വോട്ട് മറിക്കാൻ സി.പി.എം

Published

on

കെ.പി ജലീൽ

പാലക്കാട്: ആദ്യഘട്ടത്തിൽ ബി.ജെ.പി യാ ണ് മുഖ്യ ശത്രു എന്ന അടവ് മാറ്റി സി.പി.എം . യു.ഡി.എഫുമായാണ് മത്സരമെന്ന് വരുത്തി രഹസ്യമായി ബി.ജെ.പിയെ സഹായിക്കാൻ ഇടതുമുന്നണി ധാരണ .പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യമുന്നണിയുടെ സ്ഥാനാർത്ഥി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ഇത്തവണയും യുഡിഎഫിന് മണ്ഡലത്തിൽ വൻ പ്രതീക്ഷയുയർത്തുന്നു. ഇടതുമുന്നണിക്ക് സ്വന്തമായി പാർട്ടി സ്ഥാനാർത്ഥിയോ ചിഹ്നമോ ഇല്ലാത്തതാണ് അവരുടെ അണികളെ മുഖ്യമായും അലട്ടുന്നത്. കോൺഗ്രസിൽ നിന്ന് ഇലക്ഷന് തൊട്ടുമുമ്പ് കാലുമാറിയ ഡോ. പി സരിനാണ് അവരുടെ ഏക ആശ്രയം.

ടി ശിവദാസ മേനോനെ പോലെ പാർട്ടിയുടെ പ്രമുഖരെ വിജയിപ്പിച്ച മണ്ഡലത്തിൽ ഒരു പാർട്ടിക്കാരനെ പോലും മത്സരിക്കാൻ കിട്ടിയില്ല എന്നതാണ് ഇടതുമുന്നണിയെ ആകെ അലട്ടുന്നത് .ടി നൗഷാദ് ,കെ കെ ദിവാകരൻ തുടങ്ങിയവരും ഈ മണ്ഡലത്തിൽ നിന്ന് സിപിഎം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വിജയിച്ചിരുന്നതാണ്. എന്നാൽ 2016ൽ മൂന്നുതവണ ലോക്സഭ സംസ്ഥാന നേതാവ് എൻ. എൻ. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ സിപിഎമ്മിന്റെ പാലക്കാട് അപചയം ആരംഭിക്കുകയായിരുന്നു. 2021 ലും പാർട്ടിക്കും മുന്നണിക്കും മൂന്നാം സ്ഥാനത്ത് തന്നെ തുടരേണ്ടി വന്നു. ഈ സമയം ഷാഫി പറമ്പിൽ എംഎൽഎയായി മൂന്ന് തവണ വിജയിക്കുകയും ചെയ്തു.

ശോഭാസുരേന്ദ്രൻ ,ഇ.ശ്രീധരൻ എന്നിവർ പാലക്കാട് ബിജെപിക്ക് വേണ്ടി താമര ചിഹ്നത്തിൽ വോട്ട് വർധിപ്പിച്ചപ്പോൾ സിപി എമ്മിന് മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വരികയായിരുന്നു. ഏതുവിധേനയും ഈ നാണക്കേടിൽ നിന്ന് രക്ഷപ്പെടാനാണ് സിപിഎം ഇത്തവണ കിണഞ്ഞു പരിശ്രമിക്കുന്നത് .തോൽവി ഉറപ്പായതോടെ പാർട്ടിക്കും ഭരണകൂടത്തിനും വലിയ അവമതിപ്പ് ഉണ്ടാക്കാതെ നോക്കാനാണ് സിപിഎം നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്. 3859 വോട്ടിനാണ് രണ്ടാം സ്ഥാനത്തുള്ള ഈ ശ്രീധരനോട് ഷാഫി പറമ്പിൽ 221ൽ വിജയിച്ചത് .2016 ൽ 17483 വോട്ട് ഭൂരിപക്ഷം ലഭിച്ചിരുന്നു. 20024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പതിനായിരത്തോളം ആണ് യുഡിഎഫിന്റെ ഇവിടുത്തെ ഭൂരിപക്ഷം. ഇത് ഇത്തവണ ആവർത്തിക്കാൻ കഴിയുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിലൂടെ യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ പാലക്കാട് എല്ലാ മേഖലകളിലും രാഹുലിന് സുപരിചിതനാകാൻ കഴിഞ്ഞു. കണ്ണാടി, മാത്തൂർ ,പിരായിരി പഞ്ചായത്തുകൾ ആണ് പാലക്കാട് മണ്ഡലത്തിൽ ഉള്ളത്. പിന്നെ പാലക്കാട് നഗരസഭയും .ഇതിൽ ഒരു പഞ്ചായത്തിൽ മാത്രമാണ് നിലവിൽ ഇടതു മുന്നണി ഭരണം നടത്തുന്നത് – കണ്ണാടി. പാലക്കാട് നഗരസഭയിൽ ബിജെപിയാണ് ഭരിക്കുന്നത് .പിരായിരിലും മാത്തൂരും യുഡിഎഫിനാണ് ഭരണം .കാർഷിക മേഖലയായ കണ്ണാടിയിലും മാത്തൂരിലും നെൽക്കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഇത്തവണ സിപിഎമ്മിനെതിരെ തിരിയും. സിപിഎം ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യത്തിനെതിരെ വലിയ പ്രതിഷേധമാണ് പാർട്ടിക്കകത്ത് നിന്ന് തന്നെ ഉയർന്നിരിക്കുന്നത്. അദ്ദേഹത്തിൻ്റെ തട്ടകമായ ചിറ്റൂർ മേഖലയിൽ സുരേഷ് ബാബുവിന്റെ ജില്ലാസെക്രട്ടറിക്കെതിരെ വലിയ വിമതനീക്കമാണ് ഉണ്ടായിരിക്കുന്നത്. 600 ഓളം പേർ പങ്കെടുത്ത വിമതകൺവെൻഷൻ ഇന്ന് വലിയ വാർത്തയായിട്ടുണ്ട്.

സരിനെ പോലെ കോൺഗ്രസിലെ കാലുമാറ്റക്കാരെ പാർട്ടി എന്തുകൊണ്ട് സ്വീകരിച്ചു എന്ന് അണികൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അവരുടെ വോട്ടുകൾ ബിജെപിക്ക് മറിഞ്ഞാൽ യുഡിഎഫ് തോൽക്കും എന്നാണ് ഇപ്പോൾ സിപിഎം നേതൃത്വം ആശിക്കുന്നത് .അതിലൂടെ യുഡിഎഫിനെ മുട്ടുകുത്തിക്കാമെന്ന് അവർ കരുതുന്നു. വൻതോതിൽ ജാതിവോട്ടുകൾ ഇടതുമുന്നണിയിൽ നിന്ന് ബിജെപിക്ക് പോയാൽ എളുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി യുടെ സി.കൃഷ്ണകുമാറിന് വിജയിക്കാനാവും .ഇതാണ് ബിജെപിയും സിപിഎമ്മും ആയി എത്തിയിരിക്കുന്ന വിലയിരുത്തൽ. സംസ്ഥാനത്ത് രണ്ടാമതായി ഒരിക്കൽ കൂടി ബിജെപിക്ക് അക്കൗണ്ട് തുറക്കാനും ആകും .

തൃശ്ശൂരിൽ പൂരം അലങ്കോലപ്പെടുത്തി നടത്തിയ കുടുലനീക്കം പാലക്കാട്ടും പയറ്റാം എന്നാണ് സിപിഎം വിശ്വസിക്കുന്നത്. ഏതായാലും പരാജയം തങ്ങളെ ബാധിക്കില്ലെന്ന് ആശ്വാസവും സിപിഎം നേതൃത്വത്തിനുണ്ട് .തോറ്റത് രണ്ട് കോൺഗ്രസ്സുകാർ ആണല്ലോ എന്ന് പറഞ്ഞു പിടിച്ചു നിൽക്കാനായിരിക്കും ഫലം പുറത്തുവന്ന ശേഷമുള്ള സിപിഎമ്മിന്റെ ശ്രമം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്‌പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി

Published

on

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സറാണെന്നും മന്ത്രി.

മെസിയെ കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.

ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയം അര്‍ജന്‍റീന ടീം ചൈനയില്‍ ആയിരിക്കുമെന്ന് സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു.

2011 ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.

Continue Reading

kerala

നരഭോജി കടുവക്കായി വ്യാപക തിരച്ചില്‍; 50 ക്യാമറകള്‍ സ്ഥാപിച്ചിട്ടും കണ്ടെത്താനായില്ല

Published

on

കാളികാവില്‍ ഒരാളെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. പ്രദേശത്ത് 50 ക്യാമറകള്‍ സ്ഥാപിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകളും വെച്ചിട്ടുണ്ട്.

ആക്രമണമുണ്ടായ പ്രദേശത്തും കടുവ വെള്ളം കുടിക്കാൻ വരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശത്തുമാണ് കൂട് സ്ഥാപിച്ചത്. 20 പേരടങ്ങുന്ന 3 സംഘമായാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ നടത്താനായി 2 കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചു. അതേസമയം ക്യാമറകളിലെ ദൃശ്യങ്ങളില്‍ കടുവയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.

വന്യജീവി പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കില്‍ സർക്കാർ രാജിവെച്ച്‌ പുറത്ത് പോവണമെന്ന് വിവിധ പാർട്ടികൾ. മലമ്പുഴയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്‍ക്ക് അരികിലാണ് പുലി എത്തിയത്. ഉദ്യോഗസ്ഥരുടെ അലംഭാവം വന്യജീവി പ്രശ്നത്തിന് കാരണമാണ്. സാധാരണ പൗരന്മാരുടെ ജീവന് ഭീഷണിയായ വന്യമൃഗങ്ങളെ വെടി വെച്ച്‌ കൊല്ലണമന്ന് നാട്ടുകാർ.

Continue Reading

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

Trending