കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. ഐജി ശ്രീജിത്തിനെയാണ് മാറ്റിയത്. തളിപ്പറമ്പ് ഡിവൈഎസ്പി രത്‌നകുമാറിനാണ് പുതിയ അന്വേഷണ ചുമതല. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക എഡിജിപി ജയരാജായിരിക്കും.

അന്വേഷണ സംഘത്തെ മാറ്റാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുതിയ അന്വേഷണ സംഘത്തെ നിയമിക്കാനായിരുന്നു നിര്‍ദേശം. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘാംഗങ്ങള്‍ പുതിയ അന്വേഷണത്തിലുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അന്വേഷണ സംഘത്തെ മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രതിയായ അധ്യാപകന് അനുകൂലമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി.