ഗസ: ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീന്‍ യുവാവിന്റെ വിപ്ലവ ചിത്രം വൈറലായി. ഫലസ്തീന്‍-ഇസ്രാഈല്‍ അതിര്‍ത്തിയില്‍ ഒരു കയ്യില്‍ ഫലസ്തീന്‍ പതാകയും മറുകൈയ്യില്‍ കവണയുമേന്തി ഷര്‍ട്ട് ധരിക്കാതെ പ്രതിഷേധിക്കുന്ന ചിത്രമാണ് തരംഗമായത്. ഇരുപതുകാരനായ അഹദ് അബു അംറോ ആണ് ചിത്രത്തില്‍, കത്തിച്ചിട്ട ടയറുകളില്‍ നിന്നുയരുന്ന പുക പടലങ്ങള്‍ക്കിടയില്‍ പ്രതിഷേധക്കാര്‍ക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റണിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ക്കുമിടയില്‍ ഷര്‍ട്ട് ധരിക്കാതെയാണ് അബു പ്രതിഷേധിക്കുന്നത്. തുര്‍ക്കി വാര്‍ത്താ ഏജന്‍സിയാണ് ഈ ചിത്രം പകര്‍ത്തിയത്.