Connect with us

News

ഫലസ്തീന്‍ ദുരന്ത ചിത്രം: ഇസ്രാഈല്‍ ഭീഷണിക്ക് വഴങ്ങാതെ നെറ്റ്ഫ്‌ളിക്‌സ്‌

യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Published

on

ടെല്‍അവീവ്: 1948ല്‍ ഇസ്രാഈല്‍ രൂപീകരണത്തിന്റെ ഭാഗമായി നടന്ന ഫലസ്തീന്‍ വംശഹത്യയെ ചിത്രീകരിക്കുന്ന സിനിമ സംപ്രേഷണം ചെയ്യാനുള്ള തീരുമാനവുമായി നെറ്റ്ഫ്‌ളിക്‌സ് മുന്നോട്ടുപോകുന്നു. ഇസ്രാഈലിന്റെ കടുത്ത എതിര്‍പ്പുകളെ മറികടന്നാണ് ജോര്‍ദാന്‍ സിനിമാ നിര്‍മാതാവായ ഡാരിന്‍ ജെ സല്ലം സംവിധാനം ചെയ്ത ഫര്‍ഹയെന്ന സിനിമ നെറ്റ്ഫ്‌ളിക്‌സ് സംപ്രേക്ഷണം ചെയ്യുന്നത്.ഏഴര ലക്ഷത്തോളം ഫലസ്തീനികളെ ആട്ടിപുറത്താക്കിയും കൊന്നൊടുക്കിയും ഫലസ്തീന്റെ 78 ശതമാനം ഭൂഭാഗങ്ങള്‍ പിടിച്ചെടുത്തും സയണിസ്റ്റുകള്‍ നടത്തിയ വംശഹത്യയുടെ കഥപറയുന്ന ചിത്രം പുറത്തുവരാതിരിക്കാന്‍ ഇസ്രാഈല്‍ നടത്തുന്ന ഭീഷണികള്‍ക്കും മുന്നറിയിപ്പുകള്‍ക്കും നെറ്റ്ഫ്‌ളിക്‌സ് വഴങ്ങിയിട്ടില്ല.

ഒരു ഫലസ്തീന്‍ കുടുംബത്തെ ഇസ്രാഈല്‍ സേന കൊലപ്പെടുത്തിയതിന്റെ കഥ പറയുന്ന ചിത്രം ലോകമെങ്ങും നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദേശിപ്പിച്ചുകഴിഞ്ഞു. 2023ലെ ഓസ്‌കര്‍ പുരസ്‌കാര നാമനിര്‍ദ്ദേശ പട്ടികയിലും ഫര്‍ഹ ഇടംപിടിച്ചിട്ടുണ്ട്.ഇന്നലെ മുതല്‍ നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്തു തുടങ്ങിയതോടെ ചിത്രം ലോകത്താകമാനമുള്ള പ്രേക്ഷകരിലേക്ക് എത്തുകയാണ്.

1948ല്‍ നക്ബയെന്ന് അറബികള്‍ വിളിക്കുന്ന ദുരന്ത ദിനത്തില്‍ ഫലസ്തീനികളെ ആട്ടിപ്പുറത്താക്കാനെത്തുന്ന ഇസ്രാഈല്‍ സേനയുടെ ക്രൂരതകളാണ് ചിത്രം പറയുന്നത്. സയണിസ്റ്റ് സേനയില്‍നിന്ന് പതിനാലുകാരിയായ മകളെ രക്ഷിക്കാന്‍ ഫര്‍ഹയെന്ന പെ ണ്‍കുട്ടിയെ പിതാവ് ഒരു സ്‌റ്റോറേജ് റൂമില്‍ പൂട്ടിയിടുന്നു. ഗ്രാമത്തിലേക്ക് ഇരച്ചുവരുന്ന ഇസ്രാഈല്‍ പട്ടാളക്കാര്‍ രണ്ട് കുട്ടികളും ഒരു പിഞ്ചുകുഞ്ഞുമടങ്ങുന്ന തന്റെ കുടുംബത്തെ മുഴുവന്‍ ക്രൂരമായി കൊലപ്പെടുത്തുന്നത് വാതിലിന്റെ വിടവുകളിലൂടെ ഫര്‍ഹ നോക്കിക്കാണുകയാണ്.യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിച്ച അറബ് ഭൂരിപക്ഷ പട്ടണമായ ജഫയിലെ അല്‍ സറായ തിയേറ്ററിനുള്ള ഫണ്ട് പിന്‍വലിക്കുമെന്ന് ഇസ്രാഈല്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്ത സല്ലമിന്റെ മാതാവിന്റെ സുഹൃത്ത് പറഞ്ഞ അനുഭവ കഥയാണ് സിനിമയുടെ പ്രമേയം.

india

കോടതിയില്‍ നിന്ന് ലഭിച്ചത് വലിയ ആശ്വാസം: മുസ്‌ലിം ലീഗ്

മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗ് നൽകിയ ഹർജിയിലുള്ള സുപ്രിംകോടതി ഇടപെടൽ വലിയ ആശ്വാസമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാഴ്ചയാണ് മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചത്. മറുപടിക്ക് സമയം നൽകിയ മൂന്നാഴ്ചക്കിടയിൽ ആർക്കും പൗരത്വം നൽകാനാവില്ലെന്ന് അഡ്വ. ഹാരിസ് ബീരാൻ വിശദീകരിച്ചു. സി.എ.എ ചട്ടങ്ങൾ സ്‌റ്റേ ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. റൂൾസ് വരാത്തത് കൊണ്ടാണ് നേരത്തെ സ്റ്റേ ലഭിക്കാതിരുന്നത്. അതുകൊണ്ടാണ് റൂൾസ് വന്നപ്പോഴേ മുസ്ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചത്. മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി.

റൂൾസ് അനുസരിച്ച് പല കമ്മിറ്റികളും നിലവിൽ വരാനുള്ളത് കൊണ്ട് മൂന്നാഴ്ചക്കകം ആർക്കും പൗരത്വം നൽകാനാവില്ലെന്ന് കോടതി തന്നെ വ്യക്തമാക്കി. പൗരത്വം കൊടുക്കുന്ന സാഹചര്യമുണ്ടായാൽ മുസ്ലിംലീഗിന് കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു.

Continue Reading

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

Trending