പാലക്കാട് : മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ നെഞ്ചുവേദനയെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ്‌സംഭവം. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പിന്നീട് നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ ഹൃദയത്തിലേക്കള്ള പ്രധാന രക്തധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. സുഖം പ്രാപിച്ചു വരുന്നതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു.