വടകര :  പാറക്കൽ അബ്ദുല്ലയുടെ സഹോദരനും സാമൂഹിക സന്നദ്ധ പ്രവർത്തകനുമായ പാറക്കൽ ഹാരിസ് (49)അന്തരിച്ചു.
ചെന്നൈ അപ്പോളോ ആശുപത്രിയിൽ അർബുദബാധിതനായി ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ ഹൃദയഘാദത്തെ തുടർന്നായിരുന്നു അന്ത്യം.

വടകര , ഏറാമല തച്ചർകണ്ടി പരേതനായ മൊയ്തുഹാജി-വീരോളി കുഞ്ഞാമി എന്നിവരുടെ മകനാണ് .ഭാര്യ : വി വി ആയിഷ തൂണേരി മക്കൾ : അബ്ദുൽ മാജിദ്, ഷാന നസ്രിൻ , ദിൽന ഫാമിയ.
സഹോദരങ്ങൾ : കോൺഗ്രസ് നേതാവ് പാറക്കൽ ‌മുഹമ്മദ് ,സമീർ പാറക്കൽ , കുഞ്ഞിപാത്തു സഫിയ , ശരീഫ , നസീമ.
ഖബറടക്കം നാളെ കാലത്ത് 10 ന് ഏറാമല ജുമാ മസ്ജിദിൽ.
ഖത്തറിലും ,ഒമാനിലുമായി ബിസിനസ് സംരംഭങ്ങൾക് നേതൃത്വം നൽകിയിരുന്ന ഹാരിസ് പ്രവാസികൾക്കിടയിൽ സന്നദ്ധ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു .